w 412h 232croprect 0x0x1280x720imgid 01ky7jrc6napxjpcmvg7mpacwzimgname tiruvalla taluk office 1784813465813

റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക നൽകാത്തതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂർ – കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനൽകിയ തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരന് 5,34,694 രൂപ (അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാല് രൂപ) നഷ്ടപരിഹാരമായി നൽകാനായിരുന്നു കോടതിയുടെ വിധി. എന്നാൽ റവന്യൂ അധികൃതർ തുക നൽകാതെ നീട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ഔദ്യോഗിക ജീപ്പ് എന്നിവ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. കോടതി ജീവനക്കാരെത്തിയാണ് താലൂക്ക് ഓഫീസിലെ വസ്തുക്കളും വാഹനവും ജപ്തി ചെയ്തത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *