പ്രധാനമന്ത്രിക്ക് നേരെയുള്ള കോൺഗ്രസ് പ്രതിഷേധത്തിനെതിരെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ച് പ്രകോപനപരമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേന്ദ്രസർക്കാരിനെതിരായ ജനരോഷം മറയ്ക്കാനുള്ള ശ്രമമാണിതെന്നും, ഇത്തരം പ്രകോപനങ്ങളെ കോൺഗ്രസ് രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരും. ബോർഡ് പുനസംഘടന നടത്തുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താം എന്ന് സർക്കാർ കോടതിയെ അറിയിച്ചു.
അമുസ്ലിങ്ങളെ ഉൾപെടുത്താൻ ഉത്തരവ് ഉണ്ടായാൽ അതിനു പൂർണ ഉത്തരവാദിത്തം മുസ്ലിം ലീഗിനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. ലീഗ് പരാതി പിൻവലിക്കണം. അത് മാന്യതയാണ്. കുടത്തിൽ നിന്നും ഭൂതത്തെ തുറന്നു വിട്ടത് ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഇത് ഒരു സാമൂഹ്യ പ്രശ്നം കൂടിയാണ്. ദേവസ്വ ബോർഡിന് കൂടി ഇത് ബാധകം ആണെന്ന് പറഞ്ഞാലോയെന്നും അദ്ദേഹം ചോദിച്ചു.
വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്.
നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 -ാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു.
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാൽ സുഗതന് ജയിൽ മോചിതനാകാൻ കഴിയില്ല.
ദില്ലിയിലെ വിദ്യാർത്ഥി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ നടന്ന സിജെപി പരിപാടിയിൽ രഞ്ജിനി ഹരിദാസ്, ജോജു ജോർജ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ദില്ലിയിൽ ഓട്ടോയിൽ കയറിയാൽ പോലും വർഗീയത അനുഭവപ്പെടുമെന്നും കേരളത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നും രഞ്ജിനി പറഞ്ഞു.
കൊച്ചിയിൽ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര നടൻ ജോജു ജോർജ്, ആഷിഖ് അബു, കെ ആർ മീര തുടങ്ങിയ പ്രമുഖർ ഒത്തുചേർന്നു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തകർച്ചയുടെ തുടക്കമാണെന്നും ജോജു പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യമാണ്. അതിനെന്താ തെറ്റ്? ഇത്തരം നല്ല കാര്യങ്ങൾ മറ്റുള്ളവരും മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു .
സ്ത്രീകൾക്കായി കെഎസ്ആർടിസി പ്രത്യേക പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും.
മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങി. യുഡിഎഫ് സർക്കാർ പ്രകടന പത്രികയിൽ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന പറഞ്ഞ ഉറപ്പാണ് ഇത് വഴി പാലിച്ചിരിക്കുന്നത്.
പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. വളരെ രൂക്ഷ ഭാഷയിലാണ് ഇഎൻ സുരേഷ് ബാബുവിൻ്റെ വിമർശനം. പൊതിച്ചോറ് തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ… പിന്നെയാ നിനക്കെന്നും സുരേഷ് ബാബു ചോദിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച വാദങ്ങൾ തള്ളി സി പി എം. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ഈ വിഷയത്തിൽ അദ്ദേഹം ബി ജെ പി നിലപാടാണ് സ്വീകരിക്കുന്നതെന്നും മുന വ്യവസായ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് ആരോപിച്ചു.
തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്ന് പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ രണ്ട് മുൻ ജീവനക്കാരെ തോപ്പുംപടി പൊലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എംഎ സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ റിജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
സിജെപി സമരത്തിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ. വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്നുവെന്നും സമരക്കാരെ കേൾക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കാണണമെന്നും താരം ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവച്ചു. ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ.
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടൻ ടൊവിനോ തോമസിൻ്റെ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധിച്ചു. വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തെ അനുകൂലിച്ചതിനാണ് പ്രതിഷേധം.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഇന്നലെ കോൺഗ്രസ് ഒറ്റയ്ക്ക് പ്രതിഷേധം നടത്തിയതിൽ ഇന്ത്യ സഖ്യ യോഗത്തിൽ വിമർശനം. തങ്ങളുമായി ആലോചിക്കാതെയും അറിയിക്കാതെയും പ്രതിഷേധം നടത്തിയതിൽ കോൺഗ്രസിതര കക്ഷികൾ തങ്ങളുടെ കടുത്ത അമർഷം അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധങ്ങൾ ശക്തമായപ്പോഴും താൻ വീട്ടിലിരുന്ന് പഠിക്കാനാണ് തീരുമാനിച്ചതെന്ന് ഈ വർഷത്തെ നീറ്റ് യുജി പുനഃപരീക്ഷയിൽ രണ്ടാം റാങ്കുകാരനായ പൻഷുൽ ബൻസാൽ. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൻഷുൽ ഇക്കാര്യം പറഞ്ഞത്.
ദില്ലിയിൽ സിജെപി സമരം ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സുരക്ഷാ നടപടികൾ കടുപ്പിച്ചു. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 16 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധന വച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കേന്ദ്ര സർക്കാർ നൽകിയ 2 ഉറപ്പുകൾ പാലിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് സോനം കത്തയച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾ നൈമിഷ പ്രധാന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തകരാറിലാണെന്ന് അറിയാവുന്നത് കൊണ്ടാണ് മന്ത്രിയുടെ മകൾ വിദേശത്ത് പഠിക്കാൻ പോയതെന്നും, പണവും സൗകര്യവുമുള്ളവർ രാജ്യം വിടുകയാണെന്നും ആരോപിച്ചായിരുന്നു സോഷ്യൽ മീഡിയ ആക്രമണം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്ക് ആശുപത്രിയിൽ നിന്ന് വീഡിയോ സന്ദേശം പുറത്തുവിട്ടു. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിജെപിയുടെ മാർച്ചിന് നേരേയുണ്ടായ പൊലീസ് അതിക്രമം ചോദ്യംചെയ്തുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. ബുധനാഴ്ച ഹർജികൾ പരിഗണിച്ചശേഷമാണ് ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്യുന്ന സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ സിജെപി അഭ്യർത്ഥിച്ചു. രാജ്യത്തിന് അദ്ദേഹത്തെ ഇനിയും ആവശ്യമുണ്ടെന്നും ആരോഗ്യം മോശമാവുകയാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു
വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, പ്രധാനമന്ത്രി മാപ്പ് പറയുക, പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു
ജന്തര്‍ മന്തറിലെ സിജിപെ സമരവേദിയിലേക്ക് പല ദിക്കുകളിൽ നിന്നും എത്തുന്ന ഭക്ഷണ ഓര്‍ഡറുകൾ ഇന്നത്തേക്ക് നിര്‍ത്തണമെന്ന് സിജെപി. ഇന്നത്തേക്ക് ആവശ്യമുള്ള ഭക്ഷണം ഇതിനോടകം തന്നെ ഇവിടെ എത്തിയെന്നും, കൂടുതലായാൽ പാഴായി പോകുമെന്നും സിജെപി എക്സിൽ കുറിച്ചു.
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം.
സിജെപിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനെതിരേയുള്ള പൊലീസ് നടപടിയിൽ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി(എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയാണ് അദ്ദേഹം പൊലീസ് നടപടിയെ ചോദ്യംചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് പാർലമെന്റിൽ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ഓരോ തവണയും ഇറാൻ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.
ഒമാനിൽ വിവിധ കാരണങ്ങളാൽ പ്രതിസന്ധിയിലായ ഇന്ത്യൻ വനിതാ വീട്ടുജോലിക്കാരെ നേരിൽ കണ്ട് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ. തൊഴിലുടമയുടെ പീഡനം നേരിടുന്നവരും തൊഴിലുടമയുടെ വീട് വിട്ടിറങ്ങേണ്ടി വന്നവരും തൊഴിലുടമ ഉപേക്ഷിച്ചവരുമായ വനിതാ തൊഴിലാളികളുമായാണ് അംബാസഡർ കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഊർജ്ജ സുരക്ഷ, വിതരണ ശൃംഖല, അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സൗദി ഉന്നതരുമായി അദ്ദേഹം ചർച്ച നടത്തി, ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ധാരണയായി.
എയർബാഗിലെ സാങ്കേതിക തകരാറിനെ തുടർന്ന് 14,470 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു. ‘റേഞ്ച് റോവർ’, ‘ഡിഫെൻഡർ’, ‘ഡിസ്കവറി’ എന്നീ സീരീസുകളിൽപ്പെട്ട വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുന്നത്.
കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചപ്പോൾ ചൈനീസ് ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിനു നന്ദി പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥൻ. ചൈനീസ് ഭരണകൂടം ഇന്ത്യയിലേക്ക് നിയമിച്ച പുതിയ ഡിഫൻസ് അറ്റാഷെ റിയർ അഡ്മിറൽ യു ജിയാൻ ആണ് ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചത്.
ഉക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളിൽ വൻ അഴിച്ചുപണി. പ്രതിരോധമന്ത്രിക്ക് പിന്നാലെ യുക്രൈനിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിയെയും പുറത്താക്കി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി.
ഇറാൻ-യുഎസ് സംഘർഷം പതിനൊന്നാം ദിവസവും രൂക്ഷമായി തുടരുന്നു. ഭൂഗർഭ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെ സമാധാന ചർച്ചകൾ വഴിമുട്ടി. സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി കുറ്റപ്പെടുത്തി
