അനസ് സൈനുദ്ദീന്‍, തീര്‍ത്ഥ ഹരിദേവ്, ജെസ്സന്‍ ജോസഫ്, അനീഷ് പൊന്നപ്പന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീല്‍ സംവിധാനം ചെയ്യുന്ന ‘കരിമ്പടം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീന്‍ രചിച്ച് സംഗീതം നല്‍കി മധു ബാലകൃഷ്ണന്‍ ആലപിച്ച തനുവിലിനി എന്നും തണുപ്പല്ലേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനില്‍ സി പി, വിവേകാനന്ദന്‍, ഉണ്ണികൃഷ്ണന്‍, കല ആയൂര്‍, അജയന്‍ അഞ്ചല്‍, ശരിക സ്റ്റാലിന്‍, ജീവന്‍ നവോദയ, സനോജ് നടയില്‍, ജിബിന്‍ ജോയ്, അനീഷ് വി ശിവദാസ്, ഷിബിന അമീര്‍ജാന്‍, അമ്മവീട്ടില്‍ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂര്‍, രതീഷ് മീനക്കല്‍, ശ്രീകുമാര്‍ മാടവൂര്‍, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനില്‍കുമാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനസ് സൈനുദീന്‍ എഴുതുന്നു. ശ്രീജിത്ത് മനോഹരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
