‘2018’, ‘മാളികപ്പുറം’, ‘രേഖാചിത്രം’, ‘ആട് 3’ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്. നടന്‍ ജോജു ജോര്‍ജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ഡിസംബര്‍ റിലീസ് ആയാണ് ഒരുങ്ങുന്നത്. ഒരു വര്‍ഷത്തോളം നടന്ന പ്രീ- പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് വേണ്ടി നാലുമാസത്തോളം സമയമെടുത്ത് ആണ് ആക്ടേഴ്സ് ഗ്രൂമിങ് പ്രോഗ്രാം നടന്നത്. കേരളത്തിന് അകത്തും പുറത്തുമായാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. അന്‍പറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും പൂര്‍ത്തിയായി. യുവാന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘പരിപാടി’.
