w 412h 232imgid 01kxx80k3827dy7vjz2zwt8xqrimgname rahul modi 1 1784466656360

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെടാൻ പോലും തയ്യാറാകാത്തത് അതുകൊണ്ടാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് നീറ്റടക്കം 152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല. കഠിനാധ്വാനം ചെയ്ത വിദ്യാർത്ഥികളാണ് ശിക്ഷിക്കപ്പെട്ടത്. ന്യായമായ ചോദ്യങ്ങളുയർത്തിയ വിദ്യാർത്ഥികൾക്ക് മറുപടി നൽകിയത് ലാത്തി ചാർജിലൂടെയാണെന്നും ഇന്നത്തെ സിജെപി മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിനെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *