തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. പീച്ചി ഡാമിന് സമീപം തെക്കേകുളം, ജണ്ടമുക്ക് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
കണ്ണൂർ ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ രംഗങ്ങൾ. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.
തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോഗിയെ ചികിത്സിക്കുന്നതിൽ വീഴ്ചയെന്ന പരാതിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗിയുടെ മുറിവ് വെച്ചുകെട്ടിയത് മൊബൈൽ ഫോണിലെ വെളിച്ചത്തിലാണെന്ന പരാതി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച തെറ്റായ കണക്കുകൾ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രിയും യുഡിഎഫും മാപ്പ് പറയുകയണമെന്ന് മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ എം.എൽ.എ ആവശ്യപ്പെട്ടു.മെയ് അവസാനത്തോടെയാണ് യുഡിഎഫ് സർക്കാർ ചുമതല ഏറ്റെടുത്തത്. അതിനുമുമ്പ് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും തുടർച്ചയായുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്- കെ എൻ ബാലഗോപാൽ പറഞ്ഞു.
എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതിൽ പ്രതിഷേധിച്ച കെ എസ് യു പ്രസിഡന്‍റിനെ കണ്ടെങ്കിലും തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും.
റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനം ഉത്തരവായി.
തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം. സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്‌റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ. സർക്കാർ അനാവശ്യമായി തലയിട്ട് പ്രശ്നം വഷളാക്കുന്നുവെന്നും നെല്ല് കാണാത്ത കോഴി അരി കണ്ടപോലെയാണ് സർക്കാർ ഇടപെടലെന്നും അദ്ദേഹം വിമർശിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കാനായി ഒരേ കേന്ദ്രത്തിൽ നിന്ന് നാല് ഹർജികൾ വന്നെന്നും ഇതിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു.
കള്ളൻ വിജയൻ ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും ലേഖനത്തിന് ഏറ്റവും അനുയോജ്യമായ തലക്കെട്ടായിരുന്നുവെന്നും ലേഖന വിവാദത്തിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്റർക്ക് മറുപടി നൽകി വാരാന്തപതിപ്പ് എഡിറ്റർ. കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയായാണ് മറുപടി. തെറ്റ് ഉണ്ടെങ്കിൽ തിരുത്താമെന്നും വാരാന്തപതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ മറുപടി നൽകി.
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം അനുവദിച്ച സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. ആലപ്പുഴ ജില്ലാ കോടതി ഉത്തരവ് അന്വേഷണത്തെ സ്തംഭിപ്പിച്ചു എന്നാണ് സര്‍ക്കാറിന്‍റെ വാദം.
സംസ്ഥാനത്ത് സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തുന്ന യൂണിറ്റുകളുടെ പ്രഖ്യാപനം ജൂലൈ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കവടിയാർ സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ചടങ്ങിൽ സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളെ തൂഫാന്‍ വാരിയേഴ്സായും പോല്‍-ബ്ലഡ് അംബാസഡേഴ്സായും സൈബര്‍ വാരിയേഴ്സായും അദ്ദേഹം പ്രഖ്യാപിക്കും.
ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ നൽകണമെന്ന് ഹൈക്കോടതി. എസ്ഐടിയ്ക്കാണ് കോടതി നിർദേശം നില്‍കിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം.
ഇടതു സർക്കാരിന്‍റെ അഭിമാന പദ്ധതിയായിരുന്ന കെ ഫോണിനും യുഡിഎഫ് സർക്കാരിന്‍റെ പൂട്ട്. സംസ്ഥാനത്തെ സ്കൂളുകൾക്കിനി സൗജന്യമായി ഇന്‍റർനെറ്റ് കണക്ഷൻ നൽകില്ലെന്നാണ് കെ ഫോണിൽ നിന്നുള്ള അറിയിപ്പ്. സ്കൂളുകൾക്ക് മാത്രമല്ല ഒരു ഓഫീസിനും ഇന്‍റർനെറ്റ് സേവനം സൗജന്യമായിരിക്കില്ലെന്നും കെ ഫോൺ പറയുന്നു.
ദില്ലിയിൽ സിജെപി സമരത്തിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. സമരപ്പന്തലായ ജന്തർമന്ദറിൽ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. അതേസമയം, നഗരത്തിൽ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തിൽ സംഘർഷമുണ്ടായി.
കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി സണ്ണി ജോസഫ്. ചീമേനിയിലെ ആണവ നിലയം സംബന്ധിച്ച് തുറന്ന ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജന വിരോധിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെടാൻ പോലും തയ്യാറാകാത്തത് അതുകൊണ്ടാണെന്നും, ന്യായമായ ചോദ്യങ്ങളുയർത്തിയ വിദ്യാർത്ഥികൾക്ക് മറുപടി നൽകിയത് ലാത്തി ചാർജിലൂടെയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
നീറ്റ് ഫലത്തിൽ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ. രണ്ട് മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ കാണിച്ചതായാണ് പരാതി. ഉത്തർപ്രദേശ് കാൺപൂർ സ്വദേശി ആര്യ സിംഗാണ് പരാതി നൽകിയത്. എൻടിഎക്കും വിദ്യാഭ്യാസ മന്ത്രിക്കും ആര്യ പരാതി അയച്ചു.
പ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ ‘സ്‌റ്റെർലിങ് റിവർ റിസോർട്ടിൽ’ സിപ്‌ലൈൻ ലോക്ക് പൊട്ടി 40 അടി താഴ്‌ചയിലേയ്‌ക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. സിപ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നായിരുന്നു അപകടം. റിസോർട്ട് മാനേജ്‌മെന്റിന്റെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ അണിനിരന്ന അഖിലേഷ് യാദവിന്റെ ഭാര്യയും ലോക്സഭാ എംപിയുമായ ഡിംപിൾ യാദവ് പൊലീസ് കസ്റ്റഡിയിൽ.അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയായിരുന്നു അറസ്റ്റ്.
