Screenshot 20260718 134017

നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരൻ്റെ മക്കൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. ചെന്താമര പിഴ അടച്ചില്ലെങ്കിൽ 3 വർഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

‎ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോർട്ടുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാൽ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം.

‎അന്നം മുടക്കിയതല്ല ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല, പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനർ വെച്ച് ഇത്തരം പ്രവർത്തികൾ ചെയ്ത കൂടാൻ പാടില്ലാത്ത കാര്യമാണ്, കമ്മ്യൂണിറ്റി കിച്ചൻ ആലപ്പുഴയിൽ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

‎ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.

‎ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ൽ നിന്ന് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലേക്ക്. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്നു പേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം സ്വീകരിച്ചു.

‎മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ.

‎കോൺഗ്രസ് മുതിർന്ന നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. സംഭവത്തിൽ 5 അക്കൗണ്ടുകൾ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

‎കൊച്ചി നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വൈറ്റില പ്രദേശം മരട്, കടവന്ത്ര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് എത്തിച്ചേരാൻ കാലതാമസം നേരിടുന്നതായാണ് നാട്ടുകാരുടെ പരാതി.

‎കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്.

‎കുംഭമേളയ്ക്കിടെ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി. മധ്യപ്രദേശ് കോടതിയിൽ ഹാജരാക്കേണ്ട തന്റെ പാസ്‌പോർട്ട് പിതാവ് കൈവശപ്പെടുത്തിയതായും അക്കൗണ്ടിൽ ഉണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ അദ്ദേഹം പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

‎ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ആയൂർ സ്വദേശി ആർ രഞ്ജിത് കുമാർ ആണ് (39) മരിച്ചത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്ന രഞ്ജിത് കുമാർ സഞ്ചരിച്ചിരുന്ന അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

‎പാളയത്തെ വീട്ടിൽ കൊല്ലപ്പെട്ട ബിജുവിന്‍റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. കഴുത്തിന്‍റെ മുൻപിലും പിൻഭാഗത്തും 18 കുത്തുകളുണ്ട്. കിച്ചൺ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

 

‎തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരായ പരാമർശത്തിൽ ഡിഎംകെയുടെ വിലാത്തിക്കുളം എംഎൽഎ ജി വി മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിനിടെ വിജയ്ക്കെതിരെ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ടിവികെ നേതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

‎പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലും വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഉൾപ്പെടെ ഏഴു ബില്ലുകൾ ആണ് നിലവിൽ സഭാ കാലയളവിലേക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

‎പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ക്രിയാത്മകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാസത്തിനിടയില്‍ രാജ്യം വലിയ നേട്ടങ്ങള്‍ കണ്ടുവെന്നും ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‎പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യയിലെ യുവത്വം ബഹിരാകാശത്തേക്കുള്ള പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്കൈറൂട്ട് സ്റ്റാർട്ടപ്പ് ടീമിലെ അംഗങ്ങളുടെ ശരാശരി പ്രായം 28 ആണെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള യുവാക്കളാണ് ഈ നേട്ടം കൈവരിച്ചത്. ഞാൻ സംസാരിക്കുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ലെന്ന് മോദി പറഞ്ഞു.

‎കോക്രോച്ച് ജനതാ പാർട്ടിയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തർ മന്തർ. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ സിജെപിയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. എന്നാൽ പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി.

‎നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ അല്ലെങ്കിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ പാർട്ടി നേതാക്കളും ഉറപ്പു നൽകുകയോ ചെയ്താൽ സമരം ജൂലൈ 20ന് തന്നെ അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

‎ആന്ധ്രാപ്രദേശിൽ കൊവിഡിന്റെ ഒമിക്രോൺ RF.5 വകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസം പൂനെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ.

‎അയോധ്യയിൽ കാണിക്കക്കൊള്ള നടത്തിയത് പണമെണ്ണിയ ജീവനക്കാർ മാത്രമെന്ന് എസ്ഐടി. ട്രസ്റ്റ് അംഗങ്ങൾക്ക് പറ്റിയത് മേൽനോട്ടത്തിലെ വീഴ്ചയാണെന്നും ആളുകളെ നിയമിക്കുന്നതിലും ട്രസ്റ്റ് അംഗങ്ങളിൽ ചിലർ വഴിവെട്ട് ഇടപെട്ടതായും എസ്ഐടി കണ്ടെത്തി.

‎ഇറാന്റെ ആക്രമണത്തിൽ ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെടിവെച്ചിട്ട ഡ്രോണിൽനിന്ന് സ്ഫോടകവസ്തുക്കൾ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ(സെന്റ്കോം) വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *