7 30

ഉറക്കം കൂടുന്നതും ആരോഗ്യം തകരാറിലാക്കുമെന്ന് പഠനം. രാത്രികാലങ്ങളില്‍ ഉറക്കം കൂടുന്നത് അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ശരാശരി എഴുപതു വയസ്സു പ്രായമുള്ള 2410 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതില്‍ 8.5 മുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറങ്ങിയവരില്‍ ഫോസിഫോറിലേറ്റഡ് സു 181 എന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരുന്നു. ഇത് അല്‍സ്‌ഹൈമേഴ്‌സ് സാധ്യത കൂട്ടുന്ന ഘടകമാണ്. ദിവസവും പത്തുമണിക്കൂറിലേറെ കിടന്നുറങ്ങുന്നവരില്‍ ഈ പ്രോട്ടീന്റെ കുത്തനെ കൂടുകയാണെന്നും പഠനം പറയുന്നു. എല്ലായ്‌പ്പോഴും കൂടുതലുറങ്ങുന്നുവെന്നത് ആരോഗ്യകരമാണെന്ന് കരുതരുതെന്നും മറിച്ച് മസ്തിഷ്‌കാരോഗ്യത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. വിഷാദം ബാധിച്ചവരില്‍ ഉറക്കം കൂടുന്നതിനനുസരിച്ച് അല്‍സ്‌ഹൈമേഴ്‌സ് സാധ്യത വീണ്ടും കൂടുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്. മനുഷ്യമസ്തിഷ്‌കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടുവരുന്നതുമായ മറവിരോഗം ആണ് അല്‍സ്‌ഹൈമേഴ്സ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *