പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിങ് രീതി കാണണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്ത് നൽകി. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാർക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതിൽ 58 മാർക്ക് ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകി എന്നാണ് പരാതി. അതിനാൽ മൂല്യനിർണയം എങ്ങനെ നടന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്. ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്നാണ് ആവശ്യം. നാളെ ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും.
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്
