ലോകകപ്പ് ഫൈനൽ മത്സരം ഞായറാഴ്ച അർധരാത്രിക്ക് ശേഷം നടക്കുകയും പുലർച്ചെ വരെ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലോകകപ്പ് ഫൈനൽ മത്സരം കാരണം വിദ്യാർത്ഥികൾക്ക് രാത്രി വൈകിയും ഉറക്കമൊഴിഞ്ഞ് ഉണർന്നിരിക്കേണ്ട സാഹചര്യം ഉണ്ട്. ഈ അവസ്ഥയിൽ തിങ്കളാഴ്ച സ്കൂളിൽ പോയാൽ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു.
തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്
