അനീതിക്കെതിരെയുള്ള അമര്‍ഷവും കണ്ണീരൊപ്പുന്നവര്‍ക്കുള്ള കൈയടികളും നല്ലത് ചെയ്യുന്നവര്‍ക്കുള്ള നിരന്തരാനന്ദവും വിട്ടുപോയവര്‍ക്കുള്ള വേദനയൂറുന്ന വിടപറച്ചിലും ആയിത്തീര്‍ന്ന ആനുകാലിക പംക്തിയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട കുറിപ്പുകള്‍. വര്‍ത്തമാനകാലത്തിന്റെ നേരും നോവും പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ് കേരള നിയമസഭ, സംസ്ഥാന സര്‍ക്കാര്‍, ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള പ്രമുഖ അവാര്‍ഡുകള്‍ ഈ പംക്തിയെ തേടിയെത്തിയത്. ഋജുവായ ശൈലിയില്‍ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷ. ധിഷണയുടെ പൊട്ടിത്തെറിക്കലുകളും നട്ടെല്ലുയര്‍പ്പിന്റെ ചങ്കൂറ്റവും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. ‘അതീതം’. എന്‍.ബി സന്തോഷ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 399 രൂപ.
