ജൂലൈ മാസത്തില്‍ ഥാര്‍, ഥാര്‍ റോക്സ് മോഡലുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര. ക്യാഷ് ഡിസ്‌കൗണ്ട്, സ്‌ക്രാപ്പേജ് ബോണസ്, ആക്സസറി ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത് ഥാര്‍ റോക്സിന്റെ എഎക്‌സ്7 എല്‍ 4ഡബ്‌ളിയുഡി ഡീസല്‍ വേരിയന്റിനാണ്. ഈ മോഡലിന് 1.40 ലക്ഷം രൂപ വരെയാണ് മൊത്തം ആനുകൂല്യം. എംഎക്‌സ്5, എഎക്‌സ്5 എല്‍, എഎക്‌സ്7 എല്‍ എന്നീ വേരിയന്റുകള്‍ക്കും 1.20 ലക്ഷം രൂപ വരെ ലാഭിക്കാം. അതേസമയം, എന്‍ട്രി ലെവല്‍ ഡീസല്‍ എംഎക്‌സ്1, പെട്രോള്‍ എംഎക്‌സ്3 വേരിയന്റുകള്‍ക്ക് 45,000 രൂപ വരെയാണ് ആനുകൂല്യം. ചില ഡീസല്‍ വേരിയന്റുകളില്‍ 90,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം സ്‌ക്രാപ്പേജ് ബോണസും ആക്സസറി ഓഫറുകളും ലഭ്യമാണ്. 3-ഡോര്‍ മഹീന്ദ്ര ഥാറിനും ഓഫറുകളുണ്ട്. നിലവില്‍ മഹീന്ദ്ര ഥാറിന്റെ എക്സ്ഷോറൂം വില 10.32 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെയാണ്. ഥാര്‍ റോക്സിന്റെ വില 12.52 ലക്ഷം രൂപ മുതല്‍ 23.53 ലക്ഷം രൂപ വരെയാണ്.
