സംവിധായകന് ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കല് ഡ്രാമ ത്രില്ലര് ചിത്രം ‘ബാലന്: ദ് ബോയ്’ ഇനി ഒടിടിയില് കാണാം. ചിത്രം ജൂലൈ 31 മുതല് സീ5-ല് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ‘ബാലന്: ദ് ബോയ്’ തിയറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎന് പ്രൊഡക്ഷന്സും തെസ്പിയന് ഫിലിംസും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന് ജിത്തു മാധവന് ആണ് ചിത്രത്തിന്റെ രചന നിര്വഹിച്ചത്. കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണന്, ജീന് പോള് ലാല്, ഗിരീഷ് എ ഡി, ഫര്സാന പാലത്തിങ്കല്, ആനന്ദ് ഏകര്ഷി, എന്നിവരുള്പ്പെടുന്ന വന് താരനിര ചിത്രത്തില് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
