സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. വർധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങൾ സഹകരിച്ച് സ്വയം നിയന്ത്രണം ഉണ്ടാവണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
