പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. വോട്ട്പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റുന്നത് കൊണ്ട് മാത്രം ഒരാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുന്നില്ല. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ പ്രസൻജിത് ബോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ.
പൗരത്വത്തിൽ സംശയമുള്ളവരെ വോട്ട്പട്ടികയിൽ നിന്ന് നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
