വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ‘ഹൗസ് ഹസ്ബന്‍ഡ്’ വീഡിയോ ഗാനം പുറത്ത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം നല്‍കിയത്. ചിത്രത്തിലെ വിഷ്ണു വിശാല്‍ കഥാപാത്രത്തെ ഏറെ സരസമായി അവതരിപ്പിക്കുക ഗാനം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവരും അവരുടെ മകളും അടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
‘ഗാട്ട കുസ്തി 2’ യിലെ ‘ഹൗസ് ഹസ്ബന്‍ഡ്’ ഗാനം
