ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ല്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി കമ്പനി. റൈഡര്‍മാര്‍ക്ക് മെച്ചപ്പെട്ട റൈഡിംഗ് അനുഭവം നല്‍കുന്ന രണ്ട് പ്രധാന ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അപ്ഡേറ്റുകള്‍ ക്ലാസിക് 350-യുടെ എല്ലാ ഡ്യുവല്‍-ചാനല്‍ എബിഎസ് വേരിയന്റുകളിലും ലഭ്യമാണ്. ഒമ്പത് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നത്. ക്ലാസിക് 350-യിലെ ഏറ്റവും പ്രധാനപ്പെട്ട മെക്കാനിക്കല്‍ മാറ്റമാണ് അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച്. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ടാണ് മറ്റൊരു പ്രധാന പുതുമ. എഞ്ചിനില്‍ മാറ്റമില്ല. 349 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-ഓയില്‍ കൂള്‍ഡ് ജെ-സീരീസ് എഞ്ചിനാണ്. പുതിയ ക്ലാസിക് 350-യുടെ എക്സ്-ഷോറൂം വില 1.87 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. റെഡ്ഡിച്ച് റെഡ് വേരിയന്റിന് 1.87 ലക്ഷം രൂപയാണ് പ്രാരംഭ വില. ടോപ്പ് വേരിയന്റായ എമറാള്‍ഡിന്റെ എക്സ്-ഷോറൂം വില 2.23 ലക്ഷം രൂപയാണ്.
കൂടുതല്‍ ഫീച്ചറുകളുമായി എന്‍ഫീല്‍ഡ് ക്ലാസിക് 350
