തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയതിനെ തുടർന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെ, രണ്ടു പേരും ഒരേ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശൻ എത്തിയത്. ഈ പരിപാടിയിൽ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. എന്നാൽ വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയും കെഎസ്യു സംസ്ഥാന അധ്യക്ഷനും ഒരേ ചടങ്ങിൽ
