ഇറാന്റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി ജലം പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ജനറൽ ഫയർ ഫോഴ്സിന്റെ സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.രാജ്യത്തെ വൈദ്യുതി ശൃംഖല സ്ഥിരതയോടെ നിലനിർത്തുന്നതിനും വൈദ്യുതി – ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനും എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
കുവൈത്തിലെ ജലശുദ്ധീകരണ വൈദ്യുതി നിലയത്തിന് നേരെ ഇറാന്റെ ആക്രമണം
