അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ്, തിയേറ്റര്‍ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷന്‍ കമ്പനികള്‍ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും. ഒരു പാര്‍ട്ടി വൈബ് ചിത്രമായിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഷിഫിന ബബിന്‍ പക്കര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിരയില്‍ മലയാളത്തിലെ മുന്‍നിര പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്.
’40 ഡെയ്‌സ് ഓഫ് ഹൗസ് പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റര്‍
