‘ഗാട്ട ഗുസ്തി 2’ ചിത്രത്തിന്റെ സംവിധായകന്‍ ചെല്ല അയ്യാവുവിന് ഇന്നോവ ഹൈക്രോസ് സമ്മാനിച്ച് നടനും നിര്‍മാതാവുമായ വിഷ്ണു വിശാല്‍. ആഗോള ബോക്‌സ് ഓഫീസില്‍ 46 കോടി രൂപയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ചിത്രം. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമാണ് ഹൈക്രോസ്. പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ് മോഡലുകളില്‍ വാഹനം ലഭിക്കും. ഹൈക്രോസില്‍ 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉള്‍പ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേര്‍ന്ന് 184 ബിഎച്ച്പി കരുത്താണ് നല്‍കുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തില്‍ ലീറ്ററിന് 23.34 കീലോമീറ്റര്‍ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡല്‍ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്നോവ ഹൈക്രോസിന് 18.70 ലക്ഷം മുതല്‍ 32.958 ലക്ഷം രൂപ വരെയാണ് വില.
