Posted inപുസ്തകങ്ങൾ

മഴക്കുട്ടി

ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തില്‍ ഒരിക്കല്‍ മേഘക്കൂട്ടില്‍ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി. ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാന്‍ അടവുകള്‍ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒടുവില്‍ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി… ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ. ‘മഴക്കുട്ടി’. കവിത ആര്‍.ജെ. എച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.

Posted inആരോഗ്യം

മഴക്കാല രോഗപ്രതിരോധശേഷിക്ക് ഈ മിശ്രിതം കഴിക്കാം

മഴക്കാലത്ത് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് മഞ്ഞള്‍, നെയ്യ്, കുരുമുളക് തുടങ്ങിയവ. സന്ധിവേദന, ആസ്ത്മ, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഫ്‌ലമേഷന്‍ ഒരു കാരണമാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേര്‍ന്ന് ഇന്‍ഫ്‌ലമേഷനെ പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താന്‍ സഹായിക്കും. നെയ്യ്, മഞ്ഞള്‍, കുരുമുളക് ഇവ മഴക്കാലത്തുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്‌ലക്‌സ് ഉള്‍പ്പെടെയുള്ള ഉദരപ്രശ്‌നങ്ങളകറ്റുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാന്‍ നെയ്യ് സഹായിക്കും. ഇവ മൂന്നും ചേരുമ്പോള്‍ മഴക്കാലത്തുണ്ടാകുന്ന […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമാണ് വിഴിഞ്ഞം ഓഹരി കൈമാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും കുട്ടിച്ചേർത്തു.   കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോ ഹെൽത്ത്. പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ചർച്ചകളിലൂടെ കമ്പനിയെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രി കെ മുരളീധരന്റെ 2 പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ രാജിവച്ചു

മന്ത്രി കെ മുരളീധരന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവർ രാജിവച്ചു. രാജിവെച്ച രണ്ട് പേർ‌ക്ക് പകരം ആളെ നിയമിക്കുകയും ചെയ്തു. സ്റ്റാഫ് അം​ഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജി എന്നാണ് സൂചന. അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയോധ്യ സംഭാവന കൊള്ളയിൽ പ്രതികൾ സംഘടിത നീക്കം തുടങ്ങിയത് മഹാകുംഭമേള സമയത്തെന്ന് റിപ്പോർട്ട്

അയോധ്യയിൽ കഴിഞ്ഞ കൊല്ലം മഹാകുംഭമേള സമയത്ത് ഒരോ ദിവസവും പത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിൽ വിശ്വാസികൾ അയോധ്യയിലെത്തി. തിരക്ക് കാരണം സംഭാവന എണ്ണാൻ കൂടുതൽ താല്ക്കാലിക ജീവനക്കാരെ അന്ന് നിയമിച്ചു. ഇതോടയൊണ് കാണിക്ക പുറത്തേക്ക് കടത്താനുള്ള സംഘടിത നീക്കം തുടങ്ങിയതെന്നാണ് സൂചന. അതേ സമയം ക്ഷേത്ര നിർമ്മാണത്തിൻ്റെ കണക്കുകൾ അടക്കം പരിശോധിക്കാനാണ് എസ്ഐടി നീക്കം.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോ ഹെൽത്ത്

പിരിച്ചുവിടൽ നടപടികളുമായി കോറോ ഹെൽത്ത്. കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോ ഹെൽത്ത്. മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകി. പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ പ്രവർത്തനം അവസാനിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോറോ കമ്പനി. ഇതോടെ 800 നു മുകളിൽ ആളുകൾ തൊഴിൽരഹിതരാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള നേതാക്കൾ കോടതിയിൽ ഹാജരായി

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഇഡി കേസിൽ സിപിഎം നേതാക്കളായ മുൻ ജില്ലാ സെക്രട്ടറിമാരായ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരാകുന്നത്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സിപിഐ (എം) പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവ് ഉണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ചന്ദ്രശേഖരനെ പുറത്താക്കണമെന്ന് ഐഎൻടിയുസിയിൽ ആവശ്യം

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ കടകംപള്ളി മനോജ് ഇന്ന് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. കോടതിയെ അവഹേളിക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം

നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി സുന്നി എപി വിഭാഗം. കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും, തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിൻ്റെ നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല, പിന്നിൽ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്നാണ് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തിൽ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികൾ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയുമെന്നും എ പി അബ്ദുൽ ഹക്കീം അസ് ഹരി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവർ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.