ചെറു ഇലക്ട്രിക് എസ്യുവി സിറോസ് ഇവിയെ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ച് കിയ. കിയ ഇന്ത്യ വെബ്സൈറ്റ് വഴിയും രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും 25,000 രൂപ നല്കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. സൈറോസ് ഇവിക്ക് ലൈഫ് ടൈം ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റിയാണ് കിയ നല്‍കുന്നത്. ഒപ്പം മികച്ച റീസെയില്‍ വാല്യൂ ഉറപ്പാക്കുന്ന ‘അഷ്വേര്‍ഡ് ബൈബാക്ക്’ പദ്ധതിയും, തുടക്കത്തിലെ ഉയര്‍ന്ന പണച്ചെലവ് കുറയ്ക്കുന്ന ‘ബാറ്ററി-ആസ്-എ-സര്‍വീസ്’ഫിനാന്‍സിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് സൈറോസ് ഇവി ലഭ്യമാകുന്നത്. 51.4 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റര്‍ റേഞ്ച് നല്കുന്നു. 42 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ 443 കി.മീറ്റര്‍ റേഞ്ച് നല്കുന്നു. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 39 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 10% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. രണ്ട് ബാറ്ററി പാക്കുകളിലായി 7 ട്രിമ്മുകളില്‍ സൈറോസ് ഇവി ലഭ്യമാകും.
സിറോസ് ഇവിയുടെ പ്രീ ബുക്കിങ് ആരംഭിച്ച് കിയ
