തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ‘ഫൗസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബര്‍ 3 ന് ലോകമെമ്പാടും ഉള്ള തിയറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ഈ വമ്പന്‍ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്‌സ് എലോണ്‍’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്‍. പ്രഭാസിന്റെ ഒരു മാസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. 1940-കളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ മഹത്തായ ചരിത്രത്തില്‍ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാന്‍ പോകുന്നത്. 1932 മുതല്‍ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് സൂചന. ഇമാന്‍വി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
പ്രഭാസ് ചിത്രം ‘ഫൗസി’ ഡിസംബര്‍ 3 ന്
