മലപ്പുറത്തിന്റെ ആവേശകരമായ സെവന്‍സ് ഫുട്‌ബോള്‍ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വന്‍ ക്യാന്‍വാസില്‍ നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിസില്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വിനോദ് ഗുരുവായൂര്‍ നിര്‍വഹിക്കുന്നു. ഷാദില്‍ നീനു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിര്‍മ്മിക്കുന്ന ഈ ആദ്യ ചിത്രത്തില്‍ കാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കര്‍ അലി നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. എ ആര്‍ റഹ്മാന്റെ ശിഷ്യന്‍ കമല്‍ പ്രശാന്ത് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പോര്‍ച്ചുഗല്‍ അവന്‍ക ഇന്റര്‍നാഷനല്‍ ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവായ വിനോദ് രവീന്ദ്രന്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്നു.
‘വിസില്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
