6 27

ഇന്ത്യന്‍ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരം. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക ഭാവനയെ സ്വാധീനിച്ച നിരവധി വ്യക്തികളെ പുനര്‍വായിക്കുകയാണിവിടെ. വ്യക്തിപൂജയുടെയോ രാഷ്ട്രീയപ്രചാരണത്തിന്റെയോ വഴിയല്ല ഗുഹയുടെ സഞ്ചാരം. ചരിത്രരേഖകള്‍, അനുഭവങ്ങള്‍, മറന്നുപോയ സംഭവങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍ എന്നിവ ചേര്‍ത്ത് അദ്ദേഹം ആ മനുഷ്യരുടെ മഹത്ത്വവും പരിമിതികളും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, കര്‍ഷകപ്രസ്ഥാനങ്ങള്‍, ജാതിവിരുദ്ധരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനങ്ങളിലൂടെ സമകാലിക പ്രസക്തിയോടെ ഉയര്‍ന്നുവരുന്നു. ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യം ചെയ്യാനും നാളെയെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ലേഖനസമാഹാരം. ‘ഇന്ത്യയുടെ മനസ്സാക്ഷികള്‍’. രാമചന്ദ്ര ഗുഹ. മാതൃഭൂമി. വില 238 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *