Untitled 1

ചായ പ്രേമികള്‍ പലതരമുണ്ട്. ചിലര്‍ക്ക് ചായ ചൂടോടെ വേണം. മറ്റ് ചിലരാകട്ടെ, ചായ ആറി തണുത്ത ശേഷമായിരിക്കും കുടിക്കുക. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പത്ത് അല്ലെങ്കില്‍ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാല്‍ അത് പഴകിയ ചായ ആകും. ചായ തണുക്കുന്തോറും അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്ട്രോ ഇന്റസ്റ്റീനിയല്‍ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ. സാധാരണ താപനിലയില്‍ ചായ അധിക നേരം വയ്ക്കുന്നത് ഓക്‌സിഡേഷന്‍ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂര്‍ കഴിഞ്ഞ ചായ, പാമ്പിന്റെ വിഷത്തെക്കാള്‍ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. പാല്‍ ചായ ആണെങ്കില്‍ പാല്‍ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാല്‍, പാല്‍ ചേര്‍ത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളില്‍ കുടിച്ചില്ലെങ്കില്‍ കളയണം. എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ഫ്രിഡ്ജിനുള്ളില്‍ 40ഡിഗ്രി ഫാരന്‍ഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കില്‍ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാല്‍ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷന്‍, ഇരുമ്പ് ആഗീരണം കുറയ്ക്കല്‍, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *