2 27

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയര്‍ ഇന്ത്യ. ഏവിയേഷന്‍ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ജൂണില്‍ ട്രാക്ക് ചെയ്ത 15,135 സര്‍വീസുകളില്‍ 86.85 ശതമാനം സര്‍വീസുകളും സമയത്ത് തന്നെ ലാന്‍ഡ് ചെയ്തു. 86.23 ശതമാനം വിമാനങ്ങള്‍ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയര്‍ ഇന്ത്യയുടെ കമ്പ്‌ളീഷന്‍ ഫാക്ടര്‍ (നിശ്ചയിച്ച സര്‍വീസുകളില്‍ സമയക്രമപ്രകാരം പൂര്‍ത്തിയാക്കിയവ). ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 600 പുതിയ എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയത്. 2026-ല്‍ കൂടുതല്‍ ബോയിങ് 787-9 വിമാനങ്ങളും എയര്‍ബസ് എ350-1000 വിമാനങ്ങളും ഫ്‌ളീറ്റിന്റെ ഭാഗമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *