Untitled design 20250112 193040 0000

 

 

 

സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്നാണ് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി.

 

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി. ഉപഭോഗം കൂടിയതും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യമായതിനെക്കാൾ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.

 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ചിലയിടങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

 

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

 

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചർച്ച ചെയ്യും.

 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് പ്രകടനം. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തുടങ്ങി കിഴക്കേക്കോട്ട വരെയാണ് പ്രകടനം സംഘടിപ്പിച്ചത്. എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.

 

പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷാ തീയതി ജൂലൈ 20 വരെ നീട്ടിയിരിക്കുന്നു. അർഹരായവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തി. എന്നാൽ, പാർട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവർ ആരുടെ വക്താക്കൾ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് രാജു പി നായർ തിരിച്ചടിച്ചു.

 

കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ടം മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി. വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര നൽകുന്ന പദ്ധതിയിലൂടെ ഒരു മാസം കൊണ്ട് 3.81 കോടി യാത്രകൾ നടന്നു. ഇതോടെ ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളായി മാറി.

 

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വർഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി എന്ന സ്ഥലത്ത് ജെയിംസ് ചാക്കോ (48) യെ ആണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.

 

കുവൈറ്റ് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ‘ഗോൾഡൻ റെസിഡൻസി’ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലിക്ക് ലഭിച്ചു. ഇതോടെ എല്ലാ ജി.സി.സി. രാജ്യങ്ങളിലും ഗോൾഡൻ റെസിഡൻസി നേടുന്ന ആദ്യത്തെ വിദേശ നിക്ഷേപകനായി അദ്ദേഹം മാറി.

 

ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്റി.ഇന്ന് രാത്രി 10 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8 ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.

 

ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്.

 

കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. മാടായി സ്വദേശിയായ വിജു (37) ആണ് അറസ്റ്റിലായത്.

 

കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കത്തില്‍ അനാവശ്യ ഇടപെടൽ നടത്തരുതെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വീട്ടുടുമയായിരുന്ന സ്ത്രീയുടെ മകൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

 

രജിസ്റ്റർ ചെയ്ത് ഒൻപത് വർഷം കഴിഞ്ഞിട്ടും അനുയോജ്യമായ വിവാഹാലോചനകൾ കണ്ടെത്താനായില്ല. മാട്രിമോണിയൽ സ്ഥാപനത്തിനെതിരെ പരാതിയുമായി നഴ്സിംഗ് കോളേജ് പ്രൊഫസർ. സ്ഥാപനത്തിന് പിഴയിട്ട് ഉപഭോക്തൃ കോടതി. കണ്ണൂർ ജില്ലാ ഉപഭോക്തൃ കോടതിയാണ് മാട്രിമോണി സ്ഥാപനത്തിന് 8000 രൂപ പിഴയിട്ടത്.

 

എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. പുതിയ വാഹനം നല്‍കിയില്ലെങ്കില്‍ നാല്‍പത്തിയഞ്ച് ദിവസത്തിനകം മാനസിക പ്രയാസമുണ്ടാക്കിയതിനടക്കം 21 ലക്ഷത്തി അറുപതിനായിപരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

 

ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥയാത്രയ്ക്കിടെ ഭക്തരുടെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്

 

ജൻ ധൻ യോജന വഴി കേന്ദ്രം നേരിട്ടുള്ള ധനസഹായം നൽകുന്നില്ല. പ്രായത്തിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ നേരിട്ടുള്ള സാമ്പത്തിക സഹായമോ പണമായുള്ള ഗ്രാന്റോ സർക്കാർ നൽകുന്നില്ലെന്ന് പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

 

ബോളിവുഡ് താരം ആമിർ ഖാന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ താരത്തിന് നേരെ പരസ്യമായ വധഭീഷണി. അയോധ്യ തപസ്വി ഛാവണി പീഠാധീശ്വർ ജഗദ്ഗുരു പരമഹംസ് ആചാര്യയാണ് ആമിർ ഖാനെ കൊലപ്പെടുത്തുന്നവർക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചത്.

 

തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. ഒരു രാജ്യസഭാ എംപി കൂടി രാജിവെച്ചു. എംപി കോയൽ മല്ലിക്കാണ് രാജിവെച്ചത്. രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു.

 

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. ഹരിത ഊർജ്ജ രംഗത്ത് ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

 

ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഇസ്ലാമിക പ്രാർത്ഥനകൾ ഹോംവർക്കായി നൽകിയെന്ന് പരാതി. ഹിന്ദുമതവിശ്വാസിയായ കുട്ടിക്കാണ് ഇത്തരത്തില്‍ ഹോം വർക്ക് എഴുതി നല്‍കിയതെന്നാണ് ആരോപണം.

 

മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി.

 

ബെംഗളൂരുവിനെ നടുക്കി വീണ്ടും പ്രണയപ്പകയിൽ കൊലപാതകം. പ്രണയാഭ്യർത്ഥന നിരസിച്ച നിയമ വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന്റെ സഹോദരൻ കുത്തിക്കൊന്നു. സംഭവത്തിൽ കൊടിഹള്ളി സ്വദേശി സൂര്യ സഹോദരൻ ധനുഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും ക്രീസിലുണ്ട്. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

 

ഗോളുകളുടെ എണ്ണത്തിൽ കിലിയൻ എംബാപ്പെയ്ക്ക് ഒപ്പമാണെങ്കിലും ലിയോണൽ മെസി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളാണ് മെസിക്ക് തുണയായത്.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *