ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിലായി . ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. ഇന്നും ഇന്നലെയും ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് . ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം
കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 3, വെള്ളി
മൂന്ന് ആഴ്ചക്കുള്ളില്‍ വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിര്‍ദേശമാണ് ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്. നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നികുതി വര്‍ദ്ധിപ്പിക്കാതെ നെറ്റ് വര്‍ക്ക് കൂട്ടി ഖജനാവ് നിറയ്ക്കാനാണ് ശ്രമം. […]
9,500 കോടിയുടെ മെഗാ ഐപിഒയ്‌ക്കൊരുങ്ങി കൊക്കകോള
പ്രമുഖ ആഗോള പാനീയ നിര്‍മ്മാതാക്കളായ കൊക്കകോള തങ്ങളുടെ ഇന്ത്യന്‍ ബോട്ട്ലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (ഏകദേശം 9,500 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയിലെ ശക്തമായ നിക്ഷേപക ഡിമാന്‍ഡ് പ്രയോജനപ്പെടുത്താനാണ് ഈ പുതിയ നീക്കം. ഇന്ത്യന്‍ ബോട്ട്ലിംഗ് ബിസിനസിന് ഏകദേശം 10 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കൊക്കകോള പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത […]
വാട്സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും നോട്ടീസ്
യൂസര്‍നെയിം സംവിധാനവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന് നോട്ടീസ് നല്‍കിയതിന് പിന്നാലെ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉപയോക്തൃ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇരു കമ്പനികളോടും ആവശ്യപ്പെട്ടതായാണ് വിവരം. ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍നെയിം സംവിധാനം നിലവിലുണ്ട്. അതേസമയം, സിഗ്നലില്‍ ഈ സൗകര്യം ലഭ്യമാണെങ്കിലും അത് ഉപയോക്താക്കള്‍ക്ക് നിര്‍ബന്ധിതമല്ല. ഫോണ്‍ നമ്പര്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന യൂസര്‍നെയിം സംവിധാനം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, […]
‘കിരീടം’ ജൂലായ് 10ന് റീ റിലീസിനെത്തും
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹന്‍ലാല്‍-ലോഹിതദാസ്- സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം, 37 വര്‍ഷങ്ങള്‍ക്കിപ്പുറം 4കെ ദൃശ്യമേന്മയിലും ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും തിയറ്ററുകളിലെത്തുക. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം […]
‘കല്യാണി’ റീമിക്‌സില്‍ ശ്രേയ ഘോഷാലും സാനിയയും
‘കല്യാണി’ എന്ന ഗാനത്തിന്റെ വിജയത്തിന് പിന്നാലെ അര്‍ജന്‍, കെഡിഎസ്, റോണ്‍, ഫിഫ്റ്റി 4 എന്നിവര്‍ ഈ ഗാനത്തിന്റെ പ്രത്യേക റീമിക്‌സുമായി എത്തുന്നു. ശ്രേയ ഘോഷാലും ഇവര്‍ക്കൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രാദേശിക തലത്തില്‍ ശ്രദ്ധ നേടിയ ഒരു ഗാനമായി മാറിയ ‘കല്യാണി’, പിന്നീട് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ മറികടന്ന് രാജ്യവ്യാപകമായ സംഗീത പ്രതിഭാസമായി വളര്‍ന്നു. സ്‌പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാര്‍ട്ടില്‍ ‘കല്യാണി’ 17-ാം സ്ഥാനവും സ്‌പോട്ടിഫൈ യുഎഇ ടോപ് 200 ചാര്‍ട്ടില്‍ രണ്ടാം […]
വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ വിറ്റത് വെറും മൂന്ന് യൂണിറ്റ്
മാരുതി സുസുക്കി അവതരിപ്പിച്ച രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ് ഫ്യൂവല്‍ കാറായ വാഗണ്‍ആര്‍ ഫ്‌ലെക്‌സ് മോഡല്‍ ജൂണില്‍ വെറും മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഏകദേശം 7.23 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ വാഹനത്തിന് സാധാരണ പെട്രോള്‍ വാഗണ്‍ആര്‍ മോഡലിനേക്കാള്‍ ഏകദേശം 86,000 രൂപ അധിക വിലയുണ്ട്. ഇന്ത്യയിലെ എത്തനോള്‍ അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ ഫ്‌ലെക്‌സ് ഫ്യൂവല്‍ മോഡലിനെ കണക്കാക്കുന്നത്. ഇ20 മുതല്‍ ഇ85 വരെയുള്ള എത്തനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ […]
