ക്യാപ്ച കോഡുകള്‍ പരമാവധി ഒഴിവാക്കി ഐആര്‍സിടിസിയുടെ പുതിയ വെബ്സൈറ്റ്. നിലവിലെ വെബ്സൈറ്റിലെ ലിങ്ക് വഴിയോ നേരിട്ടോ (https://www.irctc.co.in/eticket/) ഉപയോക്താക്കള്‍ക്ക് പുതിയ പതിപ്പ് ഉപയോഗിക്കാം. സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി എന്നിങ്ങനെ ഓരോ ക്ലാസിലെയും സീറ്റ് ലഭ്യത പരിശോധിക്കാന്‍ ഇനി വെവ്വേറെ ക്ലിക്ക് ചെയ്യേണ്ടതില്ല. പുതിയ എഞ്ചിന് മിനിറ്റില്‍ 40 ലക്ഷത്തിലധികം എന്‍ക്വയറികള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങള്‍ പ്രൊഫൈലില്‍ മുന്‍കൂട്ടി സൂക്ഷിക്കാം. മിനിറ്റില്‍ 1.5 ലക്ഷം ടിക്കറ്റുകള്‍ വരെ തടസ്സമില്ലാതെ ബുക്ക് ചെയ്യാന്‍ സാധിക്കും. പുതിയ സിസ്റ്റത്തോടൊപ്പം എഐ സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നു. തത്കാല്‍ ടിക്കറ്റുകള്‍ വെയ്റ്റ്ലിസ്റ്റില്‍ ആയാല്‍ പോലും, അത് കണ്‍ഫേം ആകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് 94 ശതമാനം കൃത്യതയോടെ മുന്‍കൂട്ടി പ്രവചിക്കാന്‍ ഇതിന് സാധിക്കും.
