Posted inലേറ്റസ്റ്റ്

ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍.വി. ബാബുവിനെതിരെ കേസ്

ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആര്‍.വി. ബാബുവിനെതിരെ കേസ്.മുസ്‌ലിം സമുദായത്തിനും ജിഫ്രി തങ്ങൾക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം നടത്തിയെന്ന  പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ പരിഹസിച്ചാണ്‌ ബാബു രംഗത്ത് വന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം

മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്‍സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. പൊതുമേഖല സ്ഥാപനങ്ങൾക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നൽകിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാര്‍ കടുത്ത നിലപാടിലേക്ക് കടക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി

കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി. കോപ്പിയടിച്ച വിദ്യാർത്ഥിക്ക് എതിരെ പോലീസ് കേസ് എടുത്തു. ബുധനാഴ്ച നടന്ന കെജിസിഇ പരീക്ഷക്കിടയിലാണ് സംഭവം. വിദ്യാർത്ഥി മൊബൈൽ ഫോണിൽ നോക്കി പരീക്ഷ എഴുതുന്നത് അധ്യാപകന്‍റെ ശ്രദ്ധയിൽ പെടുകുയായിരുന്നു. ടെക് നിക്കൽ എക്സാമിനേഷൻ ജോയിന്‍റെ കൺട്രോളർ കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 3, വെള്ളി

വിഴിഞ്ഞം തുറമുഖത്തെ അദാനി ഓഹരി, സര്‍ക്കാരിന്റെ അനുമതിയില്ലാതെ എം എസ് സി ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചു. വിദേശ നിക്ഷേപ തീരുമാനം കര്‍ശന പരിശോധനക്കു വിധേയമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അയോധ്യ ക്ഷേത്രക്കൊള്ള അന്വേഷണം സിബിഐക്കു വിട്ടേക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അയോധ്യ ബാര്‍ അസോസിയേഷന്‍ പൊലീസില്‍ പരാതി […]

Posted inബിസിനസ്സ്

ഓഹരികള്‍ വിറ്റഴിക്കല്‍ അതിവേഗത്തിലാക്കി സര്‍ക്കാര്‍

പശ്ചിമേഷ്യന്‍ യുദ്ധം വരുത്തിവെച്ച ആഗോള സാമ്പത്തിക ആഘാതത്തെ മറികടക്കാന്‍, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഉള്‍പ്പെടെയുള്ള എട്ട് മുന്‍നിര സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ അതിവേഗത്തിലാക്കുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വില്‍പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ വരെയുള്ള ആദ്യ മൂന്ന് മാസങ്ങളില്‍ ഏകദേശം 16,000 കോടിയിലധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. എല്‍ഐസിയുടെ ഓഹരി വില്‍പനയിലൂടെ മാത്രം 10,000 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഹിന്ദുസ്ഥാന്‍ […]

Posted inടെക്നോളജി

കയറ്റുമതി നിയന്ത്രണങ്ങള്‍ നീങ്ങി ആന്ത്രോപിക്

യുഎസ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്കിന് ശേഷം, പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക് തങ്ങളുടെ ഏറ്റവും നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളായ ക്ലോഡ് ഫേബിള്‍ 5, ക്ലോഡ് മിത്തോസ് 5 എന്നിവയിലേക്കുള്ള ആഗോള ഉപഭോക്താക്കളുടെ ആക്സസ് പുനഃസ്ഥാപിക്കുന്നു. അമേരിക്കന്‍ വാണിജ്യ വകുപ്പില്‍ നിന്ന് കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കിയതായുള്ള അറിയിപ്പ് ലഭിച്ചുവെന്ന് കമ്പനി അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്ക ഈ അതിനൂതന എ.ഐ മോഡലുകള്‍ക്ക് മേല്‍ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൂടാതെ, എ.ഐയുടെ സുരക്ഷാ സംവിധാനങ്ങളെ […]

Posted inവിനോദം

‘തുടക്കം’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കൂടിയാണിത്. ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു. ഒരു സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് […]

Posted inവിനോദം

ശ്രീനാഥ് ഭാസി നായകനായ ‘കറക്കം’ സോണി ലിവില്‍

ശ്രീനാഥ് ഭാസി നായകനായ ‘കറക്കം’ ജൂലൈ 3 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍-കോമഡി ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രം, ഹൊറര്‍-കോമഡി വിഭാഗത്തിന് പുതുമയാര്‍ന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ധനുഷും ഖാജയും എന്ന രണ്ട് യുവാക്കളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അഞ്ച് ആത്മാക്കളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. പുതുവത്സരാഘോഷത്തിനിടെ നടത്തിയ ഒരു തമാശയാണ് ആത്മാക്കളെ ഉണര്‍ത്തുന്നത്. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഫെമിന ജോര്‍ജ്, […]

Posted inഓട്ടോമോട്ടീവ്

റീവോള്‍ട്ട് ആര്‍വിഎക്സ് ഇന്ത്യയില്‍ പുറത്തിറക്കി

റീവോള്‍ട്ട് കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റീവോള്‍ട്ട് ആര്‍വിഎക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 1.24 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. 4 കിലോവാട്ട് മിഡ്-ഡ്രൈവ് പിഎംഎസ്എം മോട്ടോറാണ് ഇതിലുള്ളത്. ഇത് പരമാവധി 5.3 കിലോവാട്ട് കരുത്ത് ഉത്പാദിപ്പിക്കും. വെറും 3.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിനാകും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. പുതിയ ‘ബൂസ്റ്റ്’ മോഡിലാണ് ഈ വേഗം ലഭിക്കുക. ബൂസ്റ്റ് മോഡിന് […]

Posted inപുസ്തകങ്ങൾ

ജൂലായ് 1 : ഒരു അനാഥബാല്യത്തിന്റെ ആത്മഗതം

ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുള്‍ നാസറിന്റെ കുട്ടിക്കാലം കടന്നുപോയത്. പ്രതിലോമസാഹചര്യങ്ങളില്‍നിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച അബ്ദുള്‍ നാസറിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണ്. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ അനാഥാലയത്തില്‍നിന്ന് ഒരു കൊച്ചുകുട്ടി വളര്‍ന്ന് കളക്ടറായതും നാഴികക്കല്ലുകള്‍ പിന്നിട്ടതും കഠിനാദ്ധ്വാനം ചെയ്തതും എങ്ങനെയെന്ന് ഇതിലറിയാം. അനാഥാലയത്തില്‍നിന്നു തുടങ്ങി അതിജീവനത്തിലൂടെ വിജയത്തിന്റെ പടവുകള്‍ കയറിയ ഒരു ഐ.എ.എസ്സുകാരന്റെ ആത്മകഥ. ‘ജൂലായ് 1 : ഒരു അനാഥബാല്യത്തിന്റെ ആത്മഗതം’. ബി. അബ്ദുള്‍ നാസര്‍ ഐഎഎസ്. മാതൃഭൂമി. വില 234 രൂപ.