Posted inആരോഗ്യം

മഴക്കാലത്ത് രോഗപ്രതിരോധശേഷിക്ക് ഇലക്കറികള്‍ കഴിക്കാം

മഴക്കാലം എത്തിയതോടെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി പൊതുവെ കുറയാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പലവിധ അണുബാധകള്‍ക്കും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ശരീരത്തിന് പ്രതിരോധശേഷിയും ഊര്‍ജവും നല്‍കാന്‍ ഇലക്കറികള്‍ക്ക് സാധിക്കും. ഇരുമ്പ്, കാല്‍സ്യം, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇലക്കറികള്‍ (പ്രത്യേകിച്ച് ചീര, മുരിങ്ങയില തുടങ്ങിയവ) മഴക്കാല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മഴക്കാലത്ത് അനുഭവപ്പെടുന്ന അലസതയും തളര്‍ച്ചയും മാറ്റാന്‍ ശരീരത്തില്‍ ആവശ്യത്തിന് ഇരുമ്പിന്റെ അംശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇലക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    പ്രതിസന്ധി മറികടക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി. ഈ മാസം 15 മുതൽ ഒരു വര്‍ഷത്തേയ്ക്ക് 200 മെഗാവാട്ട് വൈദ്യുതി രാവും പകലും വാങ്ങാൻ ടെൻഡര്‍ വിളിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോര്‍ കമ്മിറ്റി നിര്‍ദേശം അടുത്ത ബോര്‍ഡ് യോഗത്തിൽ അവതരിപ്പിക്കും.   വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതിനാൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചു. ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 82.25ദശലക്ഷം യൂണിറ്റായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സൽമാൻ ഖുർഷിദ്

ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചു മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ് പങ്കെടുത്തേക്കും. ഇക്കഴിഞ്ഞ ദിവസം സൽമാൻ ഖുർഷിദ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇറാനിൽനിന്ന് ക്ഷണം ലഭിച്ചിരുന്നു. സൽമാൻ ഖുർഷിദിന് പുറമേ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാജ്യസഭ എംപിയായ പവൻ ഖേര എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും എന്നാൽ മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നുവെന്നും മന്ത്രി കെ എം ഷാജി. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും, വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു

സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്‌.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ആഭ്യന്തരവിഭാഗം അന്വേഷണം ആരംഭിച്ചു.  എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സർക്കാർതല തല അന്വേഷണത്തിനും സാധ്യത. പി എസ് സി പരീക്ഷാ വിഭാഗത്തിൽനിന്ന് അന്വേഷണസംഘം റിപ്പോർട്ട് തേടും. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തിൽ നടന്ന ക്രമക്കേടുകൾ പി.എസ്‌.സിയുടെ വിശ്വാസ്യതയിൽ സംശയം ഉയർത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി

ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയോട് കൂടിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറഞ്ഞുകൊണ്ടുള്ള മെയിൽ സന്ദേശമാണ് എത്തിയത്. ഉടൻ തന്നെ പൊലീസും ബോബ് സ്ക്വാഡു മെത്തി പരിശോധന നടത്തിവരികയാണ്. ഇത് വ്യാജ സന്ദേശമാണോ എന്നതിൽ പൊലീസിന് സംശയമുണ്ട്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നരേന്ദ്ര മോദിക്ക് സനയ് തകയ്ച്ചിയുടെ വമ്പൻ വാ​ഗ്ദാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയുടെ വമ്പൻ വാ​ഗ്ദാനം.  ജപ്പാനിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേം ഇന്ത്യയിലെത്താൻ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് ധാരണയായി. കൂടാതെ ഇന്ത്യയിൽ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിൻറെ ഇരട്ടിയാക്കാനും തീരുമാനിച്ചു. ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിൽ രണ്ടു രാജ്യങ്ങളും കരാറിൽ ഒപ്പു വച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം

സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കും. സീസണിലെ ആദ്യ ന്യൂന മർദ്ദം ബംഗാൾ ഉൾകടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ‌പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 2 വ്യാഴം

വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ 49 ശതമാനം ഓഹരി വിദേശ ഷിപ്പിംഗ് കമ്പനിയായ എംഎസ്സിക്കു വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന അപേക്ഷ സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി പരിശോധിക്കും. രാജ്യസുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്തായിരിക്കും തീരുമാനം. അതേസമയം, വാണിജ്യ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാല്‍ 74 ശതമാനം വരെ ഓഹരി വില്‍ക്കാമെന്നു സര്‍ക്കാരുമായി കരാറുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. 2024 ഡിസംബര്‍ 24 നാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറോടെ വില്പനാവകാശം ഉണ്ടെന്നാണ് അദാനിയുടെ വാദം. […]