പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ പുതിയ ബ്രെസ്സയുടെ ബുക്കിങ് ആരംഭിച്ചു. പുറത്തും അകത്തളത്തിലും നിരവധി പുതിയ മാറ്റങ്ങളുമായാണ് ബ്രെസ്സ വിപണിയില്‍ എത്താന്‍ പോകുന്നത്. 11,000 രൂപ നല്‍കി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത പുതിയ മോഡലില്‍ ബ്രെസ്സയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവില്‍ അലോയ് വീലുകള്‍ ഡയമണ്ട് കട്ട് ഡിസൈനിലാണ്. പുതിയ പതിപ്പ് പെറ്റലിന് സമാനമായ ഡിസൈനിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പതിപ്പില്‍ 100 ബിഎച്ച്പിയും 147 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ എന്‍ജിന്‍ അഞ്ച് സ്പീഡ് എംടി അല്ലെങ്കില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പം ആറ് സ്പീഡ് എടി എന്നിവയില്‍ ലഭ്യമായേക്കാം. കഴിഞ്ഞ വര്‍ഷം മാരുതി വിക്ടോറിസിനൊപ്പം അരങ്ങേറ്റം കുറിച്ച അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് ഓപ്ഷനും ഇത് വാഗ്ദാനം ചെയ്തേക്കാം.
