3 24

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്നു. ‘കോട്ടയം ബെല്‍റ്റ്’ എന്നാണ് പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മീശപിരിച്ച് കലിപ്പ് ലുക്കിലാണ് ചിത്രത്തില്‍ ആസിഫിന്റെ മേക്കോവര്‍. ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രവുമാണിത്. ‘കിഷ്‌കിന്ധ കാണ്ഡ’ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിര്‍വഹിക്കുന്നത്. ബോബി കുര്യന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സാന്ദ്ര ചന്ദ്രന്‍, ശ്രുതി രാമചന്ദ്രന്‍, രഞ്ജിത്ത് ശേഖര്‍, ജിനു ജോസഫ്, ശ്രീകാന്ത് മുരളി, ജിതേഷ് റേച്ചല്‍ സാമുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *