തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും ഏറെ ആരാധകരുള്ള യുവസംഗീത സംവിധായകരില്‍ ഒരാളാണ് അനിരുദ്ധ് രവിചന്ദര്‍. ഹിറ്റ് മ്യൂസിക് ഡയറക്ടറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് റാപ്പര്‍ വേടന്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘ഡിസി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ എക്സൈറ്റിങ് കോമ്പോ ഒന്നിക്കുന്നത് എന്നാണ് സൂചന. ‘റോക്കി’യും ‘ക്യാപ്റ്റന്‍ മില്ലറു’മൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിസി’. സംവിധായകന് ലോകേഷ് കനകരാജ് ആണ് നായകന്. വാമിഖ ഗബ്ബിയാണ് നായിക. ലോകേഷിന്റെ നായക കഥാപാത്രമായ ദേവദാസും വാമിഖയുടെ ചന്ദ്രയും ചേര്‍ന്നാണ് ചിത്രത്തിന്റെ ടൈറ്റിലായ ഡിസി ഒരുക്കിയിരിക്കുന്നത്. ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘ബൈസണ്‍ കാലമാടന്’ എന്ന തമിഴ് സിനിമയില്‍ വേടന് ഇതിന് മുന്‍പും പാടിയിട്ടുണ്ട്. തമിഴില്‍ ഏറെ ആസ്വാദകരെ നേടാന്‍ വേടന് ഈ ഗാനത്തിലൂടെ സാധിച്ചിരുന്നു.
