അതിവേഗ റെയിൽപദ്ധതിക്കുള്ള വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദഗ്ധസമിതി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്നും സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം ആവർത്തിച്ചു.
കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി.
ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിണറായി വിജയൻ ആര്‍എസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല താന്‍ കണ്ടതെന്നും, കാണണമെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ ആവശ്യപ്പെട്ടു കാണാൻ താൻ അവർക്ക് സമയം കൊടുത്തു. അങ്ങനെയാണ് അവർ വന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് എസ് ഐടി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോർട്ടുകളിൽ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, റിപ്പോർട്ട് ഡിജിപിക്ക് മുന്നിലാണെന്നും സർക്കാരിന് മുന്നിലെത്തിയില്ലെന്നും വിശദീകരിച്ചു.
രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് വൈകും. എസ്ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി മടക്കി അയച്ചിരുന്നു. എസ്ഐടിയോട് ഡിജിപി ചോദിച്ച അഞ്ച് സംശയങ്ങളിൽ എസ്ഐടി തുടരന്വേഷണം നടത്തും.
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റിനേയും ലബോറട്ടറി വിഭാഗം മേധാവിയുമാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്.
പൊലീസ് സഹായി തിരുവല്ല സ്വദേശി സോമൻ ചികിത്സ സഹായം തേടുന്നു. ജോലിക്കിടയിലുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിൽ പൊലീസിന്‍റെ സഹായിയായിരുന്നു.
ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം. സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.
തലശ്ശേരി വ്യാപാരി വെൽഫയർ സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടിന് പിന്നിൽ സഹകരണ സംഘത്തിലെ സെക്രട്ടറി ജോജിഷ് മാത്രമല്ലെന്നും തട്ടിപ്പിന് പിന്നിൽ ചില ഭരണ സമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നും പണം നഷ്ടമായ മുഴുപ്പിലങ്ങാട് സ്വദേശി അനുകൂൽ ആരോപിച്ചു.
സഹപ്രവർത്തകന് എതിരായ പരാതി അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥൻ. മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ ഒരു ഉദ്യോഗസ്ഥൻ ശ്രമിക്കുന്നെന്നായിരുന്നു പരാതി. സംഭവത്തിൽ എറണാകുളം റൂറൽ എസ് പി അന്വേഷണം ആരംഭിച്ചു.
തന്റെ കൈവശം 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി നടൻ മോഹൻലാൽ. പുതിയതായി വെളിപ്പെടുത്തിയ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം ഹാജരാക്കാൻ നിർദേശം നൽകിയതായി മലയാറ്റൂർ ഡിഎഫ്ഒ വ്യക്തമാക്കി.
എൻസിപി ശരത് പവാർ വിഭാഗം ബിജെപിക്കൊപ്പം പോകുമെന്ന എഫ്ബി പോസ്റ്റിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ എൻസിപി ശരത് പവാർ വിഭാഗം. ഇത്തരമൊരു പോസ്റ്റ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പേജിൽ വന്നതിൽ നടപടി വേണമെന്നു എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി ആവശ്യപ്പെട്ടു. ഘടക കക്ഷിയായ തങ്ങളെ കുറിച്ച് ഇങ്ങനെ പരാമർശം ഉണ്ടായത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും, മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം എന്നുമായിരുന്നു സന്ദേശം.
ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകിയത്.
മലപ്പുറം കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്. വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് റേറ്റിങ് ഏജന്‍സി ബാര്‍ക്. ഇക്കാര്യത്തില്‍ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ബാര്‍ക് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ കടുത്ത പ്രതിസന്ധിയിൽ. തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം.
21-ലേറെ ഇരുചക്ര വാഹന മോഷണ കേസുകൾക്ക് പിന്നാലെ അഹമ്മദാബാദിലെ ഗാരേജ് ഉടമ ഇമ്രാൻ ഷെയ്ഖും ഇയാളുടെ കൂട്ടാളി മുന്നവർ ഹുസൈൻ ഷെയ്ഖുമടങ്ങുന്ന സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് പിടികൂടി. ഇവരിൽ നിന്ന് മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും മൂന്ന് വാഹന എൻജിനുകളും പിടിച്ചെടുത്തു.
ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ലക്ഷക്കണക്കിന് രൂപ മോഷ്ടിക്കാൻ ശ്രമം. എന്നാൽ ഏകദേശം രണ്ടു മാസം മുമ്പ് നടന്ന ഈ സംഭവത്തിൽ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മിഹിർ പ്രവീൺകുമാർ പട്ടേൽ വ്യക്തമാക്കി.
നഗരത്തിലെ ഭക്ഷ്യ-മരുന്ന് വിപണികളിൽ പരിശോധനയും കർശന നടപടികളുമായി മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വകുപ്പ്. കടുത്ത ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ മൂന്ന് ഹോട്ടലുകൾ കൂടി അധികൃതർ പൂട്ടിച്ചു.
കർണാടകയിലെ ബെലഗാവിയിൽ, ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈൽ ഷോപ്പിൽ നിന്ന് 1.5 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചതായി റിപ്പോർട്ട്. ഭിക്ഷ ചോദിക്കാന്നെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച പ്രതി, വിലകൂടിയ സ്മാർട്ട്ഫോൺ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് എന്തെന്ന ചോദ്യം അപ്രസക്തമെന്ന് അഭിജീത് ദിപ്കെ. പകരം പ്രധാനമന്ത്രി മിണ്ടാത്തതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും തുടരുന്നതും എന്തുകൊണ്ടെന്ന് ചോദിക്കണമെന്ന് ദിപ്കേ ആവശ്യപ്പെട്ടു.
ദില്ലിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ചു ദില്ലി ഹൈക്കോടതിയിൽ ഹർജി. നിരാഹാര സമരം 18-ാം ദിവസം പ്രവേശിച്ചതിനിടെ, സോനം വാങ്ചുക്കിൻ്റെ അഭിഭാഷകനായ രാകേഷ് കുമാർ സെയ്നി ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇ20 പെട്രോളിനെതിരെ പ്രതിഷേധമുയരുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തു. ബിഹാറിൽ നിന്നുള്ള യൂട്യൂബറായ മനീഷ് കഷ്യപ് അടക്കം നാലുപേർക്കെതിരെയാണ് കേസെടുത്തത്.
ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനാണ് തായ്‍ലൻഡ് മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം.
ഹോർമുസിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ വിലയിരുത്തി കേന്ദ്ര സർക്കാർ. 150 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലും ടാങ്കറുകളിലുമുണ്ട്. ഇവരുടെ സുരക്ഷയ്ക്കായി പ്രത്യേക ഡാഷ്ബോർഡ് തുറക്കും. അടിയന്തര ഘട്ടത്തിൽ നാവികർക്കായി ലെയ്സൺ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ലോകകപ്പ് സെമി ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ ഫ്രാൻസിന്‍റെ കളി ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലിൽ എത്താൻ തങ്ങൾ ഒട്ടും അർഹരായിരുന്നില്ലെന്നും ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. മധ്യനിരയിൽ സ്പെയിൻ തങ്ങളെ തന്ത്രപരമായി പൂട്ടിയതാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് എംബാപ്പെ ചൂണ്ടിക്കാട്ടി.
