Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് പി.എസ് പ്രശാന്ത്

ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. 2025ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്നത് മാത്രമാണ് സംഭവിച്ച ഏക വീഴ്ചയെന്നും, ശിൽപിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രശാന്ത് പറഞ്ഞു. 2019ലെ സാഹചര്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ 2025ൽ എല്ലാവിധ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോയതെന്നും ,കേസിൽ തന്നെ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുക്രെനിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം

യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് കനത്ത റഷ്യൻ ഡ്രോൺ- മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു, 30ൽ അധികം പേർക്ക് പരുക്ക്. കുട്ടികളടക്കം നിരവധി പേർക്ക് പരുക്കേറ്റതായി വിവരം. നഗരത്തിലെ ജനവാസകേന്ദ്രങ്ങളും കെട്ടിടസമുച്ചയങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണം ഇന്നു രാവിലെ മൂന്നര വരെ തുടർന്നു. റഷ്യ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു.

Posted inബിസിനസ്സ്

വാങ്ങാന്‍ ആളില്ലാതെ ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണ

യു.എസ് ഉപരോധം നീങ്ങിയിട്ടും ഇറാന്റെ കോടിക്കണക്കിന് ബാരല്‍ എണ്ണ കടലില്‍ കപ്പലുകളിലായി കെട്ടിക്കിടക്കുന്നു. ജൂലൈ ഒന്നിലെ കണക്കനുസരിച്ച് 5.8 കോടിയിലധികം ബാരല്‍ ഇറാനിയന്‍ ക്രൂഡ് ഓയിലാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ 90 ശതമാനത്തിലധികം എണ്ണയും വാങ്ങാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. എണ്ണക്കപ്പലുകള്‍ ലക്ഷ്യബോധമില്ലാതെ യാത്ര ചെയ്യുകയാണ്. ഓഗസ്റ്റ് പകുതി വരെയേ ഇറാനു വിപണി കണ്ടെത്താന്‍ സമയമുള്ളൂ. ഈ സമയത്തിനുള്ളില്‍ എണ്ണ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇറാന് വലിയ വരുമാന നഷ്ടമുണ്ടാക്കും. ഇറാന്റെ എണ്ണ കൂടുതലായി വാങ്ങിയിരുന്നത് ചൈനയാണ്. ഇപ്പോഴും ചൈന […]

Posted inടെക്നോളജി

യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം, വിശദീകരിച്ച് വാട്സാപ്പ്

വാട്സ്ആപ്പിലെ പുതിയ യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം. പുതിയ ഫീച്ചറില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കേന്ദ്രം പരിശോധനയ്ക്ക് തയ്യാറായത്. കേന്ദ്രം നോട്ടീസ് നല്കിയതിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ് രംഗത്തെത്തി. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ യൂസര്‍നെയിമുകളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഒരു വ്യക്തിയ്ക്ക് സന്ദേശമയക്കാന്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണം. മാത്രമല്ല, വാട്‌സാപ്പില്‍ യൂസര്‍നെയിം ക്രിയേറ്റ് ചെയ്യുക എന്നത് ഉപയോക്താക്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇത് നിര്‍ബന്ധമല്ല, തികച്ചും […]

Posted inവിനോദം

‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്. ‘ഹൗസ് ഹസ്ബന്‍ഡ്’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യന്‍ മഹാലിംഗമാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. സൂപ്പര്‍ […]

Posted inവിനോദം

അക്ഷയ് അജിത്ത് സംവിധായകനായ ചിത്രം ‘ദില്‍’

നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനഃശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്‌പെന്‍സ് ത്രില്ലറാണ്. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ ചരിത്രനേട്ടവുമായി ഇലക്ട്രിക് വാഹന വിപണി

വില്‍പനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയിലെ വൈദ്യുത വാഹന വിപണി. 2026 ജൂണില്‍ 31,253 വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ആദ്യമായാണ് രാജ്യത്തെ പ്രതിമാസ വൈദ്യുത വാഹന വില്‍പന 30,000 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ (15,203 യൂണിറ്റ്) വില്‍പനയെ അപേക്ഷിച്ച് 106 ശതമാനത്തിന്റെ വന്‍ വര്‍ധവും 2026 മെയ് മാസത്തെ 27,977 യൂണിറ്റ് എന്ന റെക്കോഡ് വില്‍പനയേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവും ജൂണില്‍ നേടാനായി. ടാറ്റ തുടര്‍ച്ചയായി രണ്ടാം മാസവും 10,000ത്തിലേറെ ഇവികള്‍ വിറ്റു. മഹീന്ദ്രയാവട്ടെ ചരിത്രത്തിലാദ്യമായി […]

Posted inപുസ്തകങ്ങൾ

ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

ഒപ്പീസെന്നാല്‍ മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവല്‍. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീന്‍ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യന്‍ വംശജരുടെ ജീവിതം, മുന്‍വിധികളാലും ഭാവനാസൃഷ്ടമായും വികൃതാനുകരണങ്ങളാല്‍ ‘ലേബലൈസ്’ ചെയ്യപ്പെട്ടും ഇക്കാലംവരെ വാര്‍പ്പുമാതൃകകളിലാണ് ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി. ‘ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്’. ജോണി മിറാന്‍ഡ. ഡിസി ബുക്‌സ്. വില 120 രൂപ.  

Posted inആരോഗ്യം

പ്രായമാകുന്നതിനെ സന്തോഷത്തോടെ സ്വീകരിക്കാം

പ്രായം കൂടുന്നത് സാധാരണയായി ഓര്‍മ്മശക്തി, ചലനശേഷി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിലെ ക്രമാനുഗതവും ഒഴിവാക്കാനാവാത്തതുമായ തകര്‍ച്ചയായാണ് ചിത്രീകരിക്കപ്പെടാറുള്ളത്. എന്നാല്‍ യേല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പുതിയൊരു പഠനം ഈ ധാരണയെ വെല്ലുവിളിക്കുന്നു. പ്രായമാകുമ്പോള്‍ പല പ്രായമായവരിലും ശാരീരികവും മാനസികവുമായ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും വാര്‍ദ്ധക്യത്തോടുള്ള നല്ല മനോഭാവം ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. ജെറിയാട്രിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, 65 വയസ്സും അതില്‍ കൂടുതലുമുള്ള 11,000-ത്തിലധികം അമേരിക്കക്കാരില്‍ നിന്നുള്ള ഒരു പതിറ്റാണ്ടിലേറെയുള്ള വിവരങ്ങള്‍ വിശകലനം […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു. ‎ ‎വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. എംപവേഡ് കമ്മിറ്റി നൽകുന്ന ശുപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക. ‎ ‎വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ […]