Posted inപുസ്തകങ്ങൾ

ഓ ബിലാത്തീ… ഓമല്‍ക്കിനാത്തീ…

ദീപ ഒരു യാത്രികയല്ല, വംശസ്മൃതിയുടെ ചോദനയാല്‍ പറക്കാന്‍ നിര്‍ബ്ബന്ധിതയായ ദേശാടനപ്പക്ഷിയാണ്. ഓര്‍മ്മയെഴുത്തുകളില്‍നിന്ന് യാത്രയെഴുത്തിലേക്കു പറക്കുമ്പോള്‍ ദീപയുടെ ഭാഷ തൂവല്‍പോലെ മിനുസമാകുന്നു. വീക്ഷണങ്ങള്‍ വിഹഗത്തിന്റേതാകുന്നു. എല്ലാവര്‍ക്കും ഒരേ അര്‍ഹതയുള്ള സ്നേഹംപോലെ, എല്ലാവര്‍ക്കും ഒരേ അവകാശമുള്ള സ്ഥലമോ കാലമോ ഓര്‍മ്മയോ ഇല്ലെന്നു തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താന്‍ പറന്നുകൊണ്ടേയിരിക്കുന്ന പക്ഷിയാകുന്നു, ദീപ. – കെ.ആര്‍. മീര. ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക്, ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി സഞ്ചരിച്ച ഒരു എഴുത്തുകാരിയുടെ യാത്രാക്കുറിപ്പുകള്‍. ‘ഓ ബിലാത്തീ… ഓമല്‍ക്കിനാത്തീ…’. ടി.എസ് ദീപ. മാതൃഭൂമി. […]

Posted inആരോഗ്യം

അമിതമായാല്‍ പ്രോബയോട്ടിക്‌സും അപകടമുണ്ടാക്കും

കൂടുതല്‍ കഴിച്ചാല്‍ കൂടുതല്‍ ഗുണമെന്ന ധാരണ പ്രോബയോട്ടിക്‌സിന്റെ കാര്യത്തില്‍ അപകടമുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രോബയോട്ടിക്‌സ് എന്നത് കുടലിന് ഗുണം ചെയ്യുന്ന സൂക്ഷ്മജീവികളാണ്. ഇവ പ്രധാനമായും കുടലിലെ മൈക്രോബയോമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുക, വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കുക, ചില ആന്റിബയോട്ടിക് ചികിത്സകള്‍ക്ക് ശേഷം കുടലിലെ നല്ല ബാക്ടീരിയകളെ പുനഃസ്ഥാപിക്കുക തുടങ്ങിയ ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. ഗട്ട് മൈക്രോബ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പ്രോബയോട്ടിക്‌സ് അമിതമായി ഉപയോഗിക്കുന്നത് കുടലില്‍ അമിതമായി പുളിക്കല്‍ പ്രക്രിയ നടക്കാനും ദഹനനാളത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനും […]

Posted inലേറ്റസ്റ്റ്

അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു

അയോധ്യ ക്ഷേത്രക്കൊളളയില്‍ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ചമ്പത് റായിയും മറ്റ് ട്രസ്റ്റ് ഭാരവാഹികളും ജയിലിലായേക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിനയ് കത്യാര്‍ പറഞ്ഞു. പ്രതികള്‍ സംഭാവന കടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും.

Posted inലേറ്റസ്റ്റ്

മുസ്ലിം ലീഗ് നേതൃത്വത്തിൽ നിലനിൽക്കുന്ന  കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീൽ

മുസ്ലിം ലീഗ് നേതൃത്വത്തിൽ നിലനിൽക്കുന്ന  കുടുംബവാഴ്ചയ്ക്കും അവഗണനയ്ക്കുമെതിരെ രൂക്ഷമായ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ മന്ത്രി കെ ടി ജലീൽ. പാർട്ടിക്കായി ചോരയും നീരും നൽകിയ സാധാരണ പ്രവർത്തകർക്ക് ലീഗിൽ യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും, നേതാക്കളുടെ മക്കൾക്കും കൂടെ നിൽക്കുന്ന കമ്മീഷൻ ഏജന്‍റുമാർക്കും മാത്രമാണ് ലീഗ് ഭരണത്തിൽ വരുമ്പോൾ നേട്ടങ്ങളുണ്ടാകുന്നതെന്നും ജലീൽ ആരോപിച്ചു.

Posted inലേറ്റസ്റ്റ്

കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ജില്ലയിൽനിന്ന് എംഎൽഎമാരെ മന്ത്രി പദവിക്ക് പരിഗണിക്കാത്തതും സ്റ്റാഫ് നിയമനത്തിൽ അവഗണിച്ചതും മുൻനിർത്തിയാണ് വിമർശനം. ജില്ലയെ ഫണ്ട് പിരിവിനും പാർട്ടി പരിപാടികൾ നടത്താനുമുള്ള ഒരു പ്രദേശം മാത്രമായാണ് സംസ്ഥാന നേതൃത്വം കാണുന്നത് എന്നും വിമർശനം. മണ്ഡലം ഭാരവാഹികളാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല

ഇഡി ഉദ്യോഗസ്ഥർ പിണറായി വിജയന്‍റെ വീടിന് മുന്നിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹ‍ജിക്കാരന്‍റെ വാദം.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

      നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.നികുതി വർദ്ധിപ്പിക്കാതെ നെറ്റ് വർക്ക് കൂട്ടി ഖജനാവ് നിറയ്ക്കാനാണ് ശ്രമമെന്നും പോർട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.   വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ സി പക്ഷത്തിന്‍റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി […]

Posted inലേറ്റസ്റ്റ്

ഇറാനും അമേരിക്കയും ഖത്തറിലെ ദോഹയിൽ നടത്തിയ  സമാധാനക്കരാർ ചർച്ചയിൽ  പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്

ഇറാനും അമേരിക്കയും ഖത്തറിലെ ദോഹയിൽ നടത്തിയ  സമാധാനക്കരാർ ചർച്ചയിൽ  പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. പ്രധാന മധ്യസ്ഥരാജ്യമായ പാകിസ്ഥാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കം മുഖ്യവിഷയമാക്കിയായിരുന്നു ചർച്ച. ഹോർമുസിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ പറഞ്ഞു. ആസ്തികൾ വേഗം വിട്ടുകിട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. ജൂൺ 17-ന് ഒപ്പിട്ട ധാരണാപത്രത്തിലെ 14 വ്യവസ്ഥകൾ നടപ്പാക്കുന്നതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഖത്തർ-പാക് പ്രതിനിധികളുമായി ബുധനാഴ്ച വെവ്വേറെ ചർച്ച നടത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. അതേസമയം നിലവിൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Posted inലേറ്റസ്റ്റ്

ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ബംഗാൾ, പസഫിക് ഉൾക്കടലുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും അറബിക്കടലിൽ ന്യൂന മർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓപ്പറേഷൻ തൂഫാന്റെ പേരിൽ കൊച്ചിയിൽ നടന്ന യോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ കൊച്ചിയിൽ നടന്ന യോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമർശനം ഉന്നയിച്ചു. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമർശനം. ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാൾ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തിൽ […]