ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് വൈകിട്ട് 5.30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസിലാണ് കസ്റ്റഡി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസിന്റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത് പ്രവർത്തിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം മോശമായി വാഹനത്തിൽ വെച്ചു പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതൻ കോടതിയില്‍ പറഞ്ഞു. ആരാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 1, ബുധന്‍
വിഴിഞ്ഞം തുറമുഖത്ത് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍. എം എസ് സി – അദാനി ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന്റെ അനുമതി വേണം. അദാനി അപേക്ഷ തന്നിട്ടില്ല. 13,000 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരി കൈമാറാനുള്ള ധാരണ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഴിഞ്ഞം തുറമുഖത്ത് ദേശീയ സുരക്ഷയും പൊതു താല്‍പ്പര്യവും സംരക്ഷിക്കുകയും മത്സരസാധ്യത ഉറപ്പാക്കുകയും ചെയ്യും. വിഴിഞ്ഞം തുറമുഖം മാത്രമല്ല, ബേപ്പൂര്‍ തുറമുഖവും വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു […]
ശ്രീശാന്തിനേര്‍പ്പെടുത്തിയ 3 വര്‍ഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു
മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പിന്തുണച്ച് കെസിഎ ഭാരവാഹികൾക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച് മാപ്പപേക്ഷ നൽകിയതിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീർത്തി വരുത്തുന്ന രീതിയിൽ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേർപ്പെടുത്തിയത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
എഫ്സിആർഎ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി. പ്രമേയത്തെ എൽ ഡി എഫ് പൂർണ്ണമായി പിന്തുണച്ചപ്പോൾ സഭയിലുണ്ടായിരുന്ന രണ്ട് ബി ജെ പി അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്. സന്നദ്ധ സംഘടനകളെയും എൻ ജി ഒകളെയും പൂർണ്ണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി […]
സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയും പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയുമായി. ഇന്നലെ പവന്‍ വില 1,320 രൂപ ഇടിഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 10,610 രൂപയും 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,260 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,330 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് […]
മരുന്ന് നിര്‍മാണത്തിനൊരുങ്ങി ആന്ത്രോപിക്
നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് മരുന്നുനിര്‍മാതാക്കള്‍ക്കായി പുതിയ എഐ ടൂളുകള്‍ വികസിപ്പിക്കാനൊരുങ്ങി ആന്ത്രോപിക്. ഇതോടൊപ്പം പരമ്പരാഗത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വലിയ താത്പര്യം കാണിക്കാത്തതും അവഗണിക്കുന്നതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ കണ്ടെത്തുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ‘ക്ലോഡ് സയന്‍സ്’ ഉത്പന്നത്തിനു വേണ്ടി മരുന്നുനിര്‍മാണക്കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ആന്ത്രോപിക് ലക്ഷ്യമിടുന്നത്. ലൈഫ് സയന്‍സ് കമ്പനികള്‍ക്ക് എഐ ടൂളുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം അവഗണിക്കപ്പെട്ട രോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആല്‍ഫബെറ്റ്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ മറ്റ് വന്‍കിട […]
‘ടോക്‌സിക്’ ചിത്രത്തിലെ ‘ലേഡീസ് & ലേഡീസ്’ വീഡിയോ
‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ പുതിയ വിഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ടോക്‌സിക്കിന്റെ ഡാര്‍ക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് പുതിയ വിഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വിഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ ഒരു നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും […]
സൂര്യയുടെ പുതിയ ചിത്രത്തില്‍ കയാദു ലോഹര്‍
സൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഭീം’, ‘വേട്ടൈയ്യന്‍’ തുടങ്ങിയ സിനിമകളൊരുക്കിയ ടി.ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിര്‍മാണം. കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ‘കറുപ്പി’ലൂടെ ബോക്‌സ്ഓഫിസില്‍ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ‘കറുപ്പ്’ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. […]
പള്‍സര്‍ എന്‍125 നിര്‍ത്തലാക്കി ബജാജ് ഓട്ടോ
ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ബൈക്കായ പള്‍സര്‍ എന്‍125 നിര്‍ത്തലാക്കി. കമ്പനി ഇന്ത്യയില്‍ ഇത് നിര്‍ത്തലാക്കിയെങ്കിലും അതിന്റെ ഉത്പാദനം തുടരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാള്‍, പെറു, കൊളംബിയ, മൊറോക്കോ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് ഈ ശക്തമായ ബൈക്ക് കയറ്റുമതി ചെയ്യുന്നതിനാലാണിത്. പള്‍സര്‍ എന്‍125 പൂര്‍ണ്ണമായും പുതിയൊരു പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചത്. പള്‍സര്‍ പരമ്പരയിലെ മറ്റൊരു ബൈക്കുമായും ഈ പ്ലാറ്റ്ഫോം പങ്കിട്ടിരുന്നില്ല. പുതിയൊരു എഞ്ചിനും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു, ഏകദേശം 125 കിലോഗ്രാം ഭാരമുള്ള ഇത് ഇതുവരെയുള്ളതില്‍ വച്ച് […]
634 ദിനങ്ങള്‍: അടിയന്തരാവസ്ഥയുടെ ചരിത്രം
634 ദിവസങ്ങള്‍ നീണ്ട മാരകമായ കൂരിരുള്‍കൊണ്ട് ആധുനിക ഇന്ത്യാചരിത്രത്തെ രണ്ടു കാലഘട്ടമായി നെടുകെ പിളര്‍ത്തിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഓരോ തുടിപ്പും നിലവിളിയും ആക്രോശങ്ങളും എല്ലാ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പുസ്തകം. അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയെ തീരാക്കളങ്കത്തിലേക്ക് എടുത്തെറിഞ്ഞവരും ഉപജാപകരും പുതിയ പുതിയ രൂപങ്ങളില്‍ വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പൗരത്വത്തിന്റെയുമെല്ലാമെല്ലാം പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചും വെറുപ്പുപടര്‍ത്തിയും അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടര്‍ന്നുെകാണ്ടിരിക്കുന്ന എക്കാലത്തും ഈ പുസ്തകം പ്രസക്തമായിരിക്കും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്ര/പഠന പുസ്തകം. ‘634 ദിനങ്ങള്‍: അടിയന്തരാവസ്ഥയുടെ ചരിത്രം’. […]
