എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാല്‍ മോശം കൊളസ്‌ട്രോള്‍ ആണ്. ലിപിഡ് പ്രൊഫൈല്‍ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന എല്‍ഡിഎല്‍ ഉള്ളത് ഹൃദ്രോഗ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. ശരിയായ ഭക്ഷണക്രമത്തിലൂടെ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെങ്കിലും നമുക്ക് ഏറ്റവും പരിചിതമായ ചില പഴങ്ങള്‍ കഴിക്കുന്നത് എല്‍ഡിഎല്‍ നിയന്ത്രണത്തിലാക്കും. ആപ്പിളില്‍ പെക്റ്റിന്‍ എന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ കൊളസ്‌ട്രോള്‍ ആഗിരണം കുറയ്ക്കാന്‍ ഈ നാരുകള്‍ സഹായിക്കുന്നു. ഓറഞ്ചില്‍ നല്ല അളവില്‍ വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതിലെ ഫ്‌ലേവനോയ്ഡുകള്‍ ശരീരത്തിലെ […]
മദ്ധ്യാഹ്‌ന വാർത്തകൾ
വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കും, പൊതു താൽപ്പര്യം സംരക്ഷിക്കും, നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം, ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം എന്നീ അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂ എന്നും നിയമസഭയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം […]
ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖത്തെ എംഎസ്‍സി അദാനി ഓഹരി കൈമാറ്റത്തിന് അദാനി ഗ്രൂപ്പ് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണം. ആ അനുമതി അദാനി തേടിയിട്ടില്ലെന്നാണാണ് മുഖ്യമന്ത്രി അറിയിച്ചത്. ദേശീയ സുരക്ഷ ഉറപ്പാക്കും, പൊതു താൽപ്പര്യം സംരക്ഷിക്കും, നല്ല മത്സരസാധ്യത ഉറപ്പുവരുത്തും കുത്തക പാടില്ല, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കണം, ദീർഘവീക്ഷണത്തോടെ വികസനങ്ങൾ നടപ്പാക്കണം എന്നീ അഞ്ച് കാര്യങ്ങൾ പരിഗണിച്ച് മാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂ എന്നും […]
ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്ന് പ്രതിപക്ഷ നേതാവ്
ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക ഉണ്ടെന്നും, മത്സരമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പോർട്ടിന്‍റെ 49 ശതമാനം ഓഹരി എംഎസ്‍സി കമ്പനിയുടെ ടെര്‍മിനൽ വിഭാഗം സ്വന്തമാക്കുന്നു എന്നാണ് റിപ്പോർട്ട്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അംഗം ഗോപാൽ റായ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും.
ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഒ ജെ ജനീഷ്
ആസൂത്രണ ബോർഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ഒന്നാം റാങ്കുകാരൻ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ്, നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദ് ചെയ്യണം. കഴിഞ്ഞ 10 വർഷം നടന്ന പരീക്ഷകളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. പിഎസ്സിയുടെ നാളിതുവരെ നടന്ന പരീക്ഷകളിൽ ഒരു സ്ക്രീനിങ് നടത്തേണ്ടതുണ്ട്. ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി […]
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു നടന്ന വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു നടന്ന വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ. കൊച്ചിയിലെ ക്രിമിനൽ കേസ് പ്രതികളുടെ യോഗത്തിൽ കെ സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു. എന്നാൽ നൂറോളം പേർ യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്ന് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറഞ്ഞു. കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണം, മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ […]
ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതുവരെ ചർച്ചകൾക്കില്ലെന്ന് ഇറാൻ
ഇറാൻ അമേരിക്ക ധാരണാപത്രത്തിലെ അഞ്ച് വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷം മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കി. ഇറാൻ്റെ ആണവ അവകാശങ്ങൾ ഉപേക്ഷിക്കില്ലെന്നും, യുറേനിയം സമ്പുഷ്ടീകരണം ഇറാൻ്റെ നിയമാനുസൃതവും നിഷേധിക്കാനാവാത്തതുമായ അവകാശമാണ്, അന്തിമ കരാറിലെത്തുന്നതിനുള്ള ധാരണാപത്രത്തിലെ 60 ദിവസത്തെ കാലയളവ് നീട്ടാൻ കഴിയും അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിലും ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുന്നതുവരെ ചർച്ചകൾ തുടരുമെന്നും ഗാലിബഫ് വ്യക്തമാക്കി.
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു
വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില 183 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഹോർമുസ് കടലിടുക്കിലൂടെ അസംസ്കൃത എണ്ണയും വാതകവും വഹിക്കുന്ന കപ്പലുകളുടെ നീക്കം ഇറാൻ തടഞ്ഞിരുന്നു. വിതരണത്തിലെ ഈ തടസമാണ് ലോകമെമ്പാടുമുള്ള പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായത്.
വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല് വിഭാഗങ്ങളിലാണ് ഇനി മുതൽ പ്രവൃത്തികൾ വരിക.
