പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ തങ്ങളുടെ പുതിയ വിഡ വിഎക്സ്2 പ്ലസ് 4 വിപണിയില്‍ അവതരിപ്പിച്ചു. 4 കിലോവാട്ട്അവര്‍ വേരിയന്റിന്റെ ഏറ്റവും വലിയ പ്രത്യേകത വലിയ ബാറ്ററി പായ്ക്ക് ആണ്. 1,50,990 രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. വലിയ ബാറ്ററി പാക്ക് ഉള്‍പ്പെടുത്തിയതോടെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 187 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പുതിയ വേരിയന്റ് ജൂലൈ അവസാനത്തോടെയെത്തും. പുതിയ 4.4 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ ഊരിമാറ്റാന്‍ സാധിക്കുന്ന രണ്ട് 2.2 കിലോവാട്ട്അവര്‍ ബാറ്ററികളാണുള്ളത്. പുതിയ വേരിയന്റില്‍ 1 കിലോവാട്ട് പോര്‍ട്ടബിള്‍ ചാര്‍ജറാണ് നല്‍കിയിരിക്കുന്നത്. പുതിയ ബാറ്ററി പായ്ക്ക് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3 മണിക്കൂറും 17 മിനിറ്റുമാണ് സമയമെടുക്കുക. പൂജ്യത്തില്‍ നിന്ന് 100 ശതമാനം പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യണമെങ്കില്‍ 5 മണിക്കൂറും 8 മിനിറ്റും വേണ്ടിവരും. മെക്കാനിക്കല്‍ വശങ്ങളില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. എങ്കിലും ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായി നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് റൈഡിങ് മോഡുകള്‍ ഇതില്‍ ഇപ്പോഴും ലഭ്യമാണ്.
