തോറ്റവന്റെ ഡ്രിബ്ലിങ്ങ് പരാജയത്തെക്കുറിച്ചുള്ള ഒരു പുസ്തകമല്ല. വിധി നിഷേധിച്ച അസാമാന്യ പ്രതിഭകള്‍ക്കുള്ള ആദരമാണ്. സ്റ്റേഡിയങ്ങളെ ത്രസിപ്പിക്കുകയും തലമുറകള്‍ക്ക് പ്രചോദനമാവുകയും ഈ മനോഹരമായ കളിയെ പുനര്‍നിര്‍വചിക്കുകയും ചെയ്തിട്ടും, ഫിഫ ലോകകപ്പ് ട്രോഫിയിലൊന്നു മുത്തമിടാന്‍ കഴിയാതെ പോയ, ഫുട്‌ബോളിനെ ഏറ്റവും വിസ്മയിപ്പിച്ച കലാകാരന്മാരുടെ കഥകളാണ് ഈ താളുകളിലുള്ളത്. മഹത്വം അളക്കപ്പെടുന്നത് വിജയങ്ങളിലൂടെ മാത്രമല്ല, അവര്‍ അവശേ ഷിപ്പിച്ചു പോകുന്ന മനോഹാരിതയിലൂടെ കൂടിയാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ഇതിഹാസതാരങ്ങളുടെ മറക്കാനാവാത്ത ഡ്രിബ്ലിങ്ങുകളെയും, ഹൃദയ ഭേദകമായ നിമിഷങ്ങളെയും, വീരോചിതമായ യാത്രകളെയും ഓര്‍ത്തെടുക്കുന്ന ഈ പുസ്തകം സ്‌പോര്‍ട്സ് സാഹിത്യത്തിന് ഒരു വ്യത്യസ്ത മുഖം സമ്മാനിക്കുന്നു. ‘തോറ്റവന്റെ ഡ്രിബ്ലിങ്ങ്’. എ.പി സജിഷ. റെഡ്‌ചെറി ബുക്‌സ്. വില 166 രൂപ.
തോറ്റവന്റെ ഡ്രിബ്ലിങ്ങ്
