സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം. എന്നാല്‍ പല സ്ത്രീകള്‍ക്കും ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളോടെയാണ് വരുന്നത്. പെട്ടെന്ന് ശരീരം ചൂടാകുക, ഉറക്കക്കുറവ്, മൂഡ് സ്വിങ്‌സ്, ശരീരഭാരം കൂടുക, സന്ധി വേദന എന്നിവ പലരും അനുഭവിക്കുന്ന ചില ലക്ഷണങ്ങള്‍ മാത്രമാണ്. ഈ മാറ്റങ്ങള്‍ സാധാരണമാണെങ്കിലും, ഭക്ഷണം, വ്യായമം, സ്വയം പരിചരണം എന്നിവ ഈ അവസ്ഥയിക്ക് വലിയ മാറ്റം ഉണ്ടാക്കാം. പെട്ടെന്നുള്ള പരിഹാരങ്ങള്‍ തേടുന്നതിന് പകരം, ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനപ്പുറം അടുത്ത 40 വര്‍ഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ മാത്രം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ കരുത്ത്, ചര്‍മം, മുടി, മാനസികാവസ്ഥ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും. ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ശരീരം പൊരുത്തപ്പെടുന്നതിനാല്‍, ശരീരഭാരം കുറയുന്നത് പതുക്കെയായിരിക്കാം. വീണ്ടും 20 വയസ്സുകാരെപ്പോലെ തോന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവരായിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി വൈകി ഉണര്‍ന്നിരിക്കുന്നതോ രാത്രി ഭക്ഷണത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണ്ണമായി ഒഴിവാക്കുന്നതോ നിങ്ങളുടെ ഊര്‍ജ്ജം, സന്ധികള്‍, ചര്‍മ്മം, മുടി എന്നിവയെ ബാധിച്ചേക്കാം. ആര്‍ത്തവവിരാമം എന്നത് നിങ്ങളുടെ ശരീരത്തോട് പോരാടാനുള്ളതല്ല. മറിച്ച് വ്യായാമം, നല്ല ഉറക്കം, യാഥാര്‍ത്ഥ്യബോധമുള്ള പ്രതീക്ഷകള്‍, നല്ല ചിന്താഗതി എന്നിവയിലൂടെ ശരീരത്തെ പിന്തുണയ്‌ക്കേണ്ട സമയമാണ്.
