Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ നൂറായിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല്‌ വിഭാഗങ്ങളിലാണ്‌ ഇനി മുതൽ പ്രവൃത്തികൾ വരിക.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 1, ബുധന്‍

സംസ്ഥാനത്തിന്റെ കേരള എന്ന പേര് കേരളം എന്നാക്കാനുള്ള നടപടികളുടെ ഭാഗമായി രാഷ്ട്രപതിയുടെ റഫറന്‍സ് ഇന്നു നിയമസഭ അംഗീകരിക്കും. ഏകകണ്ഠമായി അംഗീകരിച്ച ശേഷം ലോക്സഭ കൂടി അംഗീകരിച്ചശേഷം കേന്ദ്രം വിജ്ഞാപനം ഇറക്കും. ഇതോടെ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയിലാകമാനം പ്രതിസന്ധിയുണ്ട്. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ നാലഞ്ചു ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. മന്ത്രി പറഞ്ഞു. എല്‍നിനോ […]

Posted inബിസിനസ്സ്

ടാര്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം സ്വന്തമാക്കി ബിപിസിഎല്‍

പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കി. 85 കോടി രൂപയ്ക്കാണ് ഇടപാട്. ടിക്കി ടാര്‍ ഗ്രൂപ്പും ഷെല്‍ ഗ്യാസ് ബിവിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ടിക്കി ടാര്‍ ആന്‍ഡ് ഷെല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. റോഡ് നിര്‍മാണത്തിന് ആവശ്യമായ ബിറ്റുമിന്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രാജ്യവ്യാപക വിതരണ ശൃംഖലയുള്ള കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നതുവഴി […]

Posted inടെക്നോളജി

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും ഇനി ‘സെലിബ്രിറ്റികള്‍’

ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സാമ്പത്തിക പരസ്യങ്ങളുടെ കാര്യത്തില്‍ ‘സെലിബ്രിറ്റികള്‍’ ആയി പരിഗണിക്കാന്‍ സെബി നീക്കം നടത്തുന്നു. ജൂണ്‍ 23ന് പുറത്തിറക്കിയ കോമണ്‍ അഡ്വര്‍ടൈസ്മെന്റ് കോഡ് സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍, സിനിമാ താരങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും പുറമേ ഡിജിറ്റല്‍ ക്രിയേറ്റര്‍മാര്‍, ടെലിവിഷന്‍ വ്യക്തിത്വങ്ങള്‍, റിയാലിറ്റി ഷോ മത്സരാര്‍ഥികള്‍, എ.ഐ വഴി നിര്‍മിച്ച വെര്‍ച്വല്‍ ഇന്‍ഫ്‌ലുവന്‍സറുകള്‍ എന്നിവരെയും ‘സെലിബ്രിറ്റി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ സെബി നിര്‍ദേശിക്കുന്നു. സ്റ്റോക്ക് ബ്രോക്കര്‍മാര്‍, […]

Posted inവിനോദം

‘ലര്‍ക്ക്’ ചിത്രത്തിലെ ‘കാട്ടിലെ കൊമ്പന്റെ’ ഗാനം

എം എ നിഷാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ലര്‍ക്ക്’ എന്ന ചിത്രത്തിലെ ഗാനമെത്തി. ‘കാട്ടിലെ കൊമ്പന്റെ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. മിനേഷ് തമ്പാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാര്‍, നസീര്‍ മിന്നലെ, എം എ നിഷാദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ലര്‍ക്ക്’. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ജൂലൈയില്‍ തിയേറ്ററുകളിലെത്തുന്ന ‘ലര്‍ക്ക്’ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടം […]

Posted inവിനോദം

‘മോളിവുഡ് ടൈംസ്’ ജൂലൈ 3 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലെനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 3 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സിനിമാ മോഹിയുടെ യാത്രകളിലൂടെ ആരും പറയാത്ത കഥ പറഞ്ഞ ചിത്രം ഒരു മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ചുവെന്നായിരുന്നു മോളിവുഡ് ടൈംസിനെക്കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം. സംവിധായകനായ അഭിനവ് സുന്ദര്‍ നായകിന്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ്. ഒപ്പം, […]

Posted inഓട്ടോമോട്ടീവ്

സിയേറ ഇവി ഇന്ത്യന്‍ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്‌സ്

കാത്തിരിപ്പിന് വിരാമമിട്ട് സിയേറ ഇവിയെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 18.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സിയേറയുടെ പെട്രോള്‍/ഡീസല്‍ പതിപ്പ് പുറത്തിറങ്ങി വെറും ഏഴ് മാസത്തിന് ശേഷമാണ് ഇവി എത്തുന്നത്. 63 കിലോവാട്ട്അവര്‍, 75കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. വലിയ 75കിലോവാട്ട്അവര്‍ പതിപ്പിന് 665 കിലോമീറ്ററും, 63കിലോവാട്ട്അവര്‍ പതിപ്പിന് 565 കിലോമീറ്ററും സിംഗിള്‍ ചാര്‍ജ് റേഞ്ച് ലഭിക്കും. 120കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ […]

Posted inപുസ്തകങ്ങൾ

മാനസമിത്രം

കഥയിലെ ഓരോ സംഭവവും വായനക്കാരന്‍ നറുക്കിട്ടു തിരഞ്ഞെടുക്കുന്ന നോവലാണ് കോര്‍ത്തസാറിന്റെ ‘ഹോപ്സ്‌കോച്ച്.’ ബോര്‍ഹസിന്റെ ‘പിരിയന്‍ വഴികളുടെ ഉദ്യാന’ത്തില്‍ പകിട തുറന്നിടുന്ന എല്ലാ സാദ്ധ്യതകളെയും ഒരേ സമയം യാഥാര്‍ത്ഥ്യമായെടുത്ത് കഥ മുന്നേറുന്നു. യാതൊന്നാണോ അതായിരുന്നാല്‍ മതി എന്തുമാകാന്‍ എന്നിടത്താണ് ശരിക്കുള്ള കളി. എല്ലാം എല്ലാത്തില്‍നിന്നും ഒഴിഞ്ഞിരിക്കുന്ന ഈ കളിക്കളത്തിന്റെ ശാന്തിയും ഭീകരതയുമാണ് ഉണ്ണിയുടെ കഥകളില്‍. ഗംഭീരവിക്രമ, നെടുമോഹനിദ്ര, എഴുത്തച്ഛന്‍, മലമുകളില്‍ രണ്ടുപേര്‍, അദൃശ്യന്മാരസത്തുക്കള്‍, ചിത്രപടം, അവിഹിതസുന്ദരലോകം, മാനസമിത്രം, പെപ് പൈപ്പര്‍ എന്നിങ്ങനെ ഒമ്പതു കഥകള്‍. ഉണ്ണി ആറിന്റെ ഏറ്റവും […]

Posted inആരോഗ്യം

ആന്റാസിഡുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

ചിലര്‍ അമിതമായ ഗ്യാസ് അല്ലെങ്കില്‍ അസിഡിറ്റി അനുഭവപ്പെടുമ്പോള്‍ ഉടന്‍ തന്നെ ആന്റാസിഡുകള്‍ കഴിക്കാറുണ്ട്. ചിലര്‍ ഈ മരുന്നുകള്‍ എപ്പോഴും കൈവശം വയ്ക്കാറുണ്ട്, ചെറിയ അസ്വസ്ഥതകള്‍ പോലും പരിഹരിക്കാന്‍ ഇവ കഴിക്കാറുണ്ട്. എന്നാല്‍, ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദീര്‍ഘകാല ആന്റാസിഡുകളുടെ ഉപയോഗം ശരീരത്തിന്റെ കാല്‍സ്യത്തിന്റെയും ചില അവശ്യ പോഷകങ്ങളുടെയും ആഗിരണത്തെ ബാധിക്കും. ഇത് അസ്ഥികളുടെ ക്രമേണ ദുര്‍ബലതയ്ക്കും, അസ്ഥി ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. നിലവിലുള്ള അസ്ഥി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇതിലും […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

        പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.   സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു, സമ്പർക്കത്തിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കുകയും രോഗിയുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു. അതേസമയം, എട്ട് പേർക്ക് കൂടി […]