ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടംതുള്ളല്‍’ ജൂലായ് 24 മുതല്‍. ‘ചിരിയുടെ മീറ്റര്‍ ഫുള്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങുന്നു’ എന്ന ടാഗ് ലൈനോടെ പുതിയ പോസ്റ്റര്‍ എത്തി. വിജയരാഘവന്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു താഴെയായി ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായിട്ടാണ് പുതിയ പോസ്റ്റര്‍. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് കഥ. വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, പ്രിയനന്ദന്‍, പൗളി വത്സന്‍ തുടങ്ങി നിരവധി അഭിനേതാക്കള്‍ ഇതിലുണ്ട്. ബിബിന്‍ ജോര്‍ജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. രാഹുല്‍ രാജിന്റേതാണ് സംഗീതം.
‘ഓട്ടംതുള്ളല്‍’ വിജയരാഘവന്റെ ലുക്ക് എത്തി
