വിഷ്ണു വിശാല്‍ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടുന്നത്. മോഹന്‍ രാജന്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് ഷോണ്‍ റോള്‍ഡനും സൈന്ദവിയും ചേര്‍ന്നാണ്. ഷോണ്‍ റോള്‍ഡന്‍ ആണ് ഗാനത്തിന് സംഗീതം. പകര്‍ന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി ടീമിന്റെ രസകരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇരുവരുടെയും പ്രണയ നിമിഷങ്ങളും ഉള്‍പ്പെടുത്തിയ ഗാനം നേരത്തെ തന്നെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
