നായകള്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങളുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോയുടെ പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എത്തി. നായകളുടെ കാഴ്ച്ചക്ക് അനുയോജ്യമായ നിറങ്ങളാണ് വാഹനത്തിലുള്ളത്. മറ്റൊരു ഫീച്ചറായ മോഡുലാര്‍ മാട്രസിന് നായകളുടെ രോമം പടരാതെ സൂക്ഷിക്കാനാവും. ഭക്ഷണം നല്‍കാനുള്ള ബൗളുകള്‍, ബാഗുകള്‍, ഒരു കണക്റ്റഡ് ഹാര്‍നെസ്, കളിക്കാന്‍ ഒരു ഡോഗ് ടോയ് എന്നിവയുമുണ്ട്. പെറ്റ് ഡ്രെയറും വാഹനത്തിലുണ്ട്. നായകളെ നടത്താനാവുന്ന പ്രദേശങ്ങള്‍ക്കടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകളാണ് ഇത് നിര്‍ദേശിക്കുക. ഡോഗ് റിട്രീവറാണ് മറ്റൊരു അപൂര്‍വ്വ ഫീച്ചര്‍. യാത്രക്കിടെ എവിടെയെങ്കിലും വെച്ച് നായ വഴിതെറ്റിപ്പോയാലും കാറില്‍ നിന്നും ഉയരുന്ന പ്രത്യേക ശബ്ദം നായയെ തിരികെ വാഹനത്തിലേക്ക് ആകര്‍ഷിക്കും. ഉടമസ്ഥന്‍ കാറിന് പുറത്താണെങ്കിലും ഡോഗ് ഗാര്‍ഡിയന്‍ മോഡ് ഓണാക്കിയാല്‍ നായയ്ക്ക് സുഖകരമായ അന്തരീക്ഷം ഇത് നല്‍കും. മൊബൈല്‍ ആപ്പ് വഴി ഉടമസ്ഥര്‍ക്ക് കാറിനകത്തെ നായയുടെ ദൃശ്യങ്ങളും തല്‍സമയം നിരീക്ഷിക്കാനുമാവും.
പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എത്തി
