ആറന്മുള വിമാനത്താവള പദ്ധതിയിൽ യു-ടേണുമായി ഭൂഉടമ . വിമാനത്താവള പദ്ധതിയുമായി മുന്നോട്ടില്ലെന്നും എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യം എന്നും എബ്രഹാം കലമണ്ണിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഒരു എയർസ്ട്രിപ്പ് മതി. എയർ ആംബുലൻസ് സൗകര്യത്തിനായും ഉപയോഗിക്കാം. എല്ലാരും ചേർന്ന് തന്നെ ക്രൂശിക്കുകയാണെന്നും എബ്രഹാം കലമണ്ണിൽ പറയുന്നു. പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതിയിൽ യു-ടേണുമായി ഭൂഉടമ
