Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തു പ്ലസ് വണ്ണിനു അധിക സീറ്റുകൾ അനുവദിക്കും

സംസ്ഥാനത്തു പ്ലസ് വണ്ണിനു അധിക സീറ്റുകൾ അനുവദിക്കും. സീറ്റുകൾ കുറവുള്ള വടക്കൻ ജില്ലകളിലാണ് സീറ്റുകൾ അനുവദിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് പ്രധാനമായും സീറ്റുകളുടെ കുറവുള്ളത്. ഈ ജില്ലകളിൽ ആവശ്യാനുസരണം താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഈ അധ്യയന വർഷം അധിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും അല്ലാത്ത യോഗങ്ങൾ ഒന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു കെ സുധാകരൻ വിളിച്ചുചേർത്ത യോഗം. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങി ക്രമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 30, ചൊവ്വ

  യൂറോപ്യന്‍ രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഉഷ്ണതരംഗത്തില്‍ വെന്തുരുകുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ ഉയര്‍ന്നതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഒരാഴ്ചയായി തുടരുന്ന കൊടുംചൂടില്‍ യൂറോപ്പിലാകെ 1500-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ മാത്രം 1300-ലധികം മരണങ്ങള്‍ രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. യൂറോപ്പിനെ മരണമുനമ്പില്‍ നിര്‍ത്തുന്ന ഉഷ്ണതരംഗത്തെ ലോകാരോഗ്യ സംഘടന ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഫ്രാന്‍സില്‍ സ്‌കൂളുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

ചീഫ് സെക്രട്ടറി എ ജയതിലകിന്റെ വിരമിക്കൽ ദിനത്തില്‍ അദ്ദേഹത്തിനെതിരെ എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയതിലകിന്റെ ഫോട്ടോ അടക്കം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്നും, ചിലർ അന്തസ്സോടെ പടിയിറങ്ങും മറ്റ് ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും എന്നാണ് പോസ്റ്റിൽ പറയുന്നത്.

Posted inബിസിനസ്സ്

വിഴിഞ്ഞം പോര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങി എംഎസ്സി

വിഴിഞ്ഞം തുറമുഖ വികസനത്തില്‍ വന്‍ നിക്ഷേത്തിന് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ് എംഎസ്സി സ്വന്തമാക്കുന്നത്. ഏകദേശം 2.85 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കുന്ന ഈ ഇടപാടില്‍, തങ്ങളുടെ ഓഹരി വിഹിതത്തിന് ആനുപാതികമായി ടി.ഐ.എല്‍ 1.397 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. നിലവില്‍ 1.6 മില്യണ്‍ ടി.ഇ.യു ശേഷിയുള്ള വിഴിഞ്ഞം […]

Posted inടെക്നോളജി

ഫോണ്‍ നമ്പറിന് പകരം യൂസര്‍നെയിം ഉടനെത്തും

ഫോണ്‍നമ്പര്‍ കൈമാറാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ വഴിയൊരുങ്ങുന്നു. ഫോണ്‍ നമ്പറിന് പകരം ഉപയോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍നെയിമുകള്‍ തെരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഫോണ്‍ നമ്പറുകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്നതിന് പുതിയ മാറ്റം സഹായിക്കും. ഇതോടെ ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങള്‍ അയക്കുമ്പോഴോ ഫോണ്‍ നമ്പര്‍ പങ്കിടേണ്ട ആവശ്യം വരുന്നില്ല. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി വാട്സ്ആപ്പില്‍ യൂസര്‍നെയിമുകള്‍ തിരയാന്‍ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ […]

Posted inവിനോദം

‘ബാലന്‍- ദി ബോയ്’ ചിത്രത്തിലെ ‘എങ്ങോട്ടാ’ എന്ന ഗാനം

ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍- ദി ബോയ്’ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായി മാറിയ ‘എങ്ങോട്ടാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. ഗാനത്തിന് വരികള്‍ രചിച്ചത് അന്‍വര്‍ അലിയും ആലപിച്ചത് സുഷിന്‍ ശ്യാമുമാണ്. സുഷിന്‍ ശ്യാം തന്നെയാണ് സംഗീതം. സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം ഒരു ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. ആഗോള ബോക്‌സ് […]

Posted inവിനോദം

‘ഒബ്‌സെഷന്‍’ ഹൊറര്‍ ത്രില്ലര്‍ ഒടിടിയിലെത്തി

ഈ വര്‍ഷം സര്‍പ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു ‘ഒബ്‌സെഷന്‍’. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍. ആഗോളതലത്തില്‍ വന്‍ വിജയമായി മാറിയ കുഞ്ഞന്‍ ബഡ്ജറ്റ് ചിത്രം ആമസോണ്‍ പ്രൈം വിഡിയോ, ആപ്പിള്‍ ടിവി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇന്ന് മുതല്‍ റിലീസിനെത്തിയത്. ഒബ്‌സെഷന്റെ ഡിജിറ്റല്‍ റിലീസില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെന്‍സര്‍ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂര്‍ണമായും അണ്‍കട്ടഡ് വേര്‍ഷനായിരിക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുക. തിയറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു ഫ്‌ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യയില്‍

ബിഎംഡബ്ല്യു തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 530 കുതിരശക്തി ഉത്പാദിപ്പിക്കുന്ന വി8 എഞ്ചിനാണ് ഈ കൂപ്പെ എസ്യുവിക്ക് കരുത്ത് പകരുന്നത്. എം60ഐ എക്‌സ്‌ഡ്രൈവ് എന്ന ഒറ്റ വകഭേദത്തില്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ വില 1.78 കോടി (എക്‌സ്-ഷോറൂം). ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ കാര്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. കാറിന്റെ അപ്‌ഹോള്‍സ്റ്ററി നിരവധി കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ്, സില്‍വര്‍ ഓപ്ഷനുകളില്‍ ചുവപ്പ്, കറുപ്പ്, കോഗ്‌നാക് എന്നിവ ഉള്‍പ്പെടുന്നു. 48 വി മൈല്‍ഡ് […]

Posted inപുസ്തകങ്ങൾ

ജലം പോലെ

എപ്പോളും പുതുതായിരിക്കാന്‍ ശ്രമിക്കുന്ന കഥകളാണ് ബിജുവിന്റേത്. പാരമ്പര്യത്തെ ഭാവിയുടെ വര്‍ത്തമാനങ്ങളാക്കി മാറ്റുന്ന ബഹുതലഘടനയുള്ളവ. പരമ്പരാഗത സാഹിത്യാഭിരുചികളെയും കാഴ്ചശീലങ്ങളെയും വെല്ലുവിളിക്കുന്നവ. സമകാല കേരളീയ ജീവിതത്തിന്റെ വിളുമ്പുകളിലെയും ഘനകേന്ദ്രങ്ങളിലെയും അനുഭവലോകങ്ങളിലേക്ക് ഭാവനാവെളിച്ചം പ്രസരിപ്പിക്കുന്ന കഥാലോകമാണ് ജലം പോലെ. മലയാളകഥയുടെ പതിവുവഴികളില്‍നിന്ന് മാറിനടക്കുന്ന ബിജു സി.പിയുടെ ഒന്‍പതു കഥകള്‍. ‘ജലം പോലെ’. മാതൃഭൂമി. വില 161 രൂപ.